കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗക്കിടക്കയില്‍ മണ്ടേലയ്ക്ക് പിറന്നാള്‍

Google Oneindia Malayalam News

nelsonmandela
ജോഹന്നാസ് ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയ്ക്ക് വ്യാഴാഴ്ച തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍ ദിനം. വര്‍ണവിവേചനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ലോകത്തിന്റെ പ്രിയനേതാവിന്റെ പിറന്നാള്‍ ദിനം പക്ഷേ ആശുപത്രിക്കിടക്കയിലാണ്. പ്രിട്ടോറിയയിലെ ആശുപത്രിയില്‍ മണ്ടേലയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട് എന്ന ആശ്വാസവാര്‍ത്തയുമുണ്ട്.

സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മണ്ടേലയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുന്നു. 2010 മുതലാണ് മണ്ടേല ദിനം തുടങ്ങിയത്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് ലക്ഷക്കണക്കായ ആരാധകരില്‍ നിന്നും പ്രിയപ്പെട്ട മഡിബ ആശംസകള്‍ സ്വീകരിക്കുന്നു. ഭാര്യ ഗ്രാസ മാഷേലും അദ്ദേഹത്തിനൊപ്പമുണ്ട്.

1918 ജൂലൈ 18ന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്‌കിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1950 കളില്‍ ഗാന്ധിയന്‍ മോഡലില്‍ നിസ്സഹരണസമരം തുടങ്ങി. അറുപതുകളില്‍ രാജ്യദ്രോഹകുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. 1993 ലാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തുന്നത്.

ആഫ്രിക്കന്‍ നാഷണ്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്നു അദ്ദേഹം. 1994 ല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡണ്ടായി നെല്‍സണ്‍ മണ്ടേല. ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മണ്ടേലയെ രാജ്യം 1990 ല്‍ ഭാരതരത്‌നം നല്‍കി ആദരിച്ചു. 1998 ലാണ് ഇപ്പോള്‍ കൂടെയുള്ള ഭാര്യ ഗ്രാസ മാഷേലിനെ അദ്ദേഹം വിവാഹം ചെയ്യുന്നത്.

English summary
South African Leader Nelson Mandela celebrates 95th birthday in Pretoria hospital. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X