ഗര്‍ഭിണിയായ മുന്ഒളിംപിക്താരം കുഴഞ്ഞുവീണ് മരിച്ചു

ഹാംദെന്: എത്യോപ്യയുടെ മുന്‍ ഒളിംപിക് താരം മെസ്കരിം ലെഗെസ്സെ(26) മരിച്ചു. ഗര്‍ഭിണിയായിരുന്ന ലെഗസ്സെ ഒരു റസ്റ്റോറന്റില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രസവത്തിന് മൂന്ന് ആഴ്ച മാത്രം ബാക്കിയുണ്ടായിരുന്ന ലെഗസ്സെയുടെ ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കണക്റ്റിക്കറ്റിലെ ഒരു റസ്റ്റോറന്റില്‍ തന്റെ രണ്ട് വയസ്സുകാരനായ മകനേയും കൂട്ടി പോയതായിരുന്നു ലെഗസ്സെ. അപകടം നടന്ന ഉടനെ തന്നെ ആസ്പത്രിയില്‍ എത്തിച്ചതായി ലെഗസ്സെയുടെ സുഹൃത്ത് ഫാത്തിമ സെന്‍ പറഞ്ഞു.മരണ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ലെഗെസ്സെക്ക് മുമ്പ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞു.
ഏഥന്‍സ് ഒളിംപിക്സില്‍ 1500 മീറ്റര്‍ ഒട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു ലെഗെസ്സെ. എന്നാല്‍ ഹീറ്റ്സില്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലെഗെസ്സെക്ക് ഫൈനലില്‍ പങ്കെടുക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനത്തിനായി അമേരിക്കയിലേക്ക് പറന്നു. അമേരിക്കയിലെ ദേശീയ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന ലെഗെസ്സെ കുറച്ച് വര്‍ഷങ്ങളായി കായിക രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
കുട്ടികള്‍ രണ്ടും അവരുടെ അച്ഛന്റെ കൂടെയാണ് ഇപ്പോള്‍ ഉള്ളത്. ലെഗെസ്സെ ഇയാളെ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പെട്ടെന്നുള്ള മരണം. മൃതദേഹം എത്യോപിയയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങള്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications