യുവതിയുടെ തലയ്ക്കുള്ളില്‍ പുഴുക്കള്‍

രാവിലെ എഴുനേല്‍ക്കുമ്പോള്‍ ചെവിയില്‍ നിന്നും ഒരുതരം ദ്രാവകം പുറത്തേക്ക് വരാന്‍ തുടങ്ങി. തലയുടെ ഒരു ഭാഗത്ത് അതി കഠിനമായ വേദനയും അനുഭവപ്പെടാന്‍ തുടങ്ങി. കൊതുക് കടിയേറ്റതിനാല്‍ ആയിരിക്കാം ഇങ്ങനെയുണ്ടായതെന്ന് കരുതിയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവരുടെ ചെവിയില്‍ പുഴുക്കള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തലച്ചോറിലേക്കും പുഴുക്കള്‍ കടന്നിട്ടുണ്ടാകുമെന്ന് യുവതി ആശങ്കപ്പെട്ടു.
ചെവിയിലേക്ക് ഒലിവ് എണ്ണയൊഴിച്ച് പുഴുക്കളെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. യുവതിയുടെ തലച്ചോറും പുഴുക്കള്‍ തിന്നുമെന്ന സംശയത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തി പുഴുക്കളെ പുറത്തെടുത്തു. എട്ട് പുഴുക്കളെയാണ് പുറത്തെടുത്തത്. ഒരു തരം പ്രാണി ഇവരുടെ ചെവിയില്‍ മുട്ട ഇട്ടതാണ് പിന്നീട് പുഴുക്കളായി മാറിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരം പ്രാണികള്‍ എങ്ങനെ ചെവിയില്‍ കടന്നു എന്നതിനെപ്പറ്റി യുവതിയ്ക്ക് യാതൊരു അറിവും ഇല്ല. തലച്ചോറിലേക്ക് പുഴുക്കള്‍ കടന്നിട്ടുണ്ടോ എന്നുള്ള ആശങ്ക മാത്രം ഇപ്പോഴും നില നില്‍ക്കുന്നു.












Click it and Unblock the Notifications