Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉയോഗിക്കുന്നത് അപകടം?

ദില്ലി: ഇന്ത്യയില്‍ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ആന്റി വൈറസ് കമ്പനിയായ കാസ്‌പെര്‍സ്‌കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്ന്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ 15-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത രാജ്യങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ 15-ാം സ്ഥാനമെന്ന് പറയുന്നത് അത്ര നല്ല സ്ഥാനമല്ല.

കാസ്‌പെര്‍സ്‌കി നടത്തിയ സര്‍വ്വെ പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 35.6 ശതമാനവും ഇന്റര്‍നെറ്റ് വഴിയുള്ള വൈറസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇന്ത്യയില്‍ 2013 ഏപ്രില്‍ മുതല്‍ മെയ് വരെ 19,938,954 കമ്പ്യൂട്ടറുകളേയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളേയും ഏതെങ്കിലും തരത്തില്‍ വൈറസുകള്‍ ബാധിച്ചിട്ടുണ്ട്.

കാസ്‌പെര്‍സ്‌കിയുടെ ആന്റി വൈറസ് സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പൂട്ടറുകളില്‍ നിന്നും ഇന്റര്‍നെറ്റ് ബ്രൗസിങ് ഉപകരണങ്ങളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ എത്രയോ മടങ്ങ് വരും.

യുഎസ്ബി, സിഡി, ഡിവിഡി തുടങ്ങിയവ വഴി കമ്പ്യൂട്ടര്‍ വൈറസുകള്‍ പടരുന്നതില്‍ ഇന്ത്യ ലോകത്ത് 10-ാം സ്ഥാനത്താണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ ഏതാണ് അമ്പത് ശതമാനത്തോളം കമ്പൂട്ടറുകളേയും ഇത്തരത്തില്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കാസ്‌പെര്‍സ്‌കി പറയുന്നു.

സര്‍വ്വേ നടത്തിയ കാലത്ത് ഇന്ത്യയില്‍ കമ്പ്യൂട്ടറുകള്‍ വഴിയും സെര്‍വറുകള്‍ വഴിയും സ്പാം മെസ്സേജുകള്‍ അയച്ചിട്ടുളളത് 2.52 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+