കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളിക്കും സവാളക്കും പൊള്ളുന്ന വില

  • By Soorya Chandran
Google Oneindia Malayalam News
Onion

ദില്ലി: കുടുംബ ബജറ്റ് താളം തെറ്റിച്ച് തക്കാളിക്കും സവാളക്കും വില കുതിച്ചുകയറി. രണ്ടര വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന ഉള്ളിവിലയാണ് ഇപ്പോഴുള്ളത്.

തക്കാളി വില കിലോക്ക് 50 മുതല്‍ അറുപത് രൂപ വരെയായി. ശക്തമായ മഴയെത്തുടര്‍ന്ന് തക്കാളികൃഷിക്കുണ്ടായ നാശമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.

ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മഹാരാഷ്ട്രയിലെ ലാസല്‍ഗോണില്‍ സവാളയുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടയായി. സവാളക്ക് ലാസല്‍ഗോണിലെ മൊത്ത വ്യാപാര വില കഴിഞ്ഞ വര്‍ഷം 4.7 രൂപയായിരുന്നു. അത് 2013 ജൂലായ് 18ന് 24 രൂപയായി ഉയര്‍ന്നു. ഇതോടെ സവാളക്ക് ദില്ലിയിലെ ചില്ലറ വില്‍പന ശാലകളില്‍ വില കിലോക്ക് 40 രൂപയായി. കഴിഞ്ഞ മാസം വരെ ഇത് 20 രൂപമാത്രമായിരുന്നു.

ഇതിന് മുമ്പ് സവാളക്ക് വന്‍ വിലക്കയറ്റം ഉണ്ടായത് 2011 ല്‍ ആയിരുന്നു. അന്ന് ഡിസംബര്‍ മുതല്‍ ജനവരി വരെ സവാളയുടെ വില കിലോക്ക് 100 രൂപയായിരുന്നു.

കനത്ത മഴതന്നെയാണ് സവാളയുടെ വിലക്കയറ്റത്തിനും കാരണം. 2013 സെപ്റ്റംബര്‍ വരെ വില ഇതേ രീതിയില്‍ തുടരുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്. കൂടാതെ വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചുള്ള പൂഴ്ത്തിവെപ്പും വിപണിയെ ബാധിക്കും.

പുതിയതായി വിളവെടുത്ത സവാള വിപണിയില്‍ ഇനി ഇല്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗോഡൗണുകളില്‍ ശേഖരിച്ചുവെച്ച സവാളയായിരിക്കും ഇനി വിപണിയിലെത്തുക. തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും വിളവെടുപ്പ് കഴിയുന്നതുവരെ സ്ഥിതി ഇങ്ങനെത്തന്നെ തുടരും.

ഇതാദ്യമായാണ് ജൂലായ് മാസത്തില്‍ ഉള്ളി വില ഇങ്ങനെ കൂടുന്നത്. സാധാരണ സെപ്റ്റംബറിലാണ് ഉള്ളിക്ക് വില കൂടാറുള്ളത്.

English summary
Housewives are crying and hoteliers are overcharging as onion prices have jumped to two and a half year high due to shortage that will last till September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X