ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഝാര്‍ഖണ്ഡില്‍ ശക്തം
റാഞ്ചി: ഇസ്ലാമിക തീവ്രവാദ സംഘട ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഝാര്‍ഖണ്ഡില്‍ പിടിമുറുക്കുന്നു. ഝാര്‍ഖണ്ഡിനെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ തീവ്രവാദ റിക്രൂട്ടിങ് കേന്ദ്രമാക്കി മാറ്റാന്‍ അവര്‍ ലക്ഷ്യമിടുന്നതായും സൂചന.
2013 മാര്‍ച്ചില്‍ എന്‍ഐഎയുടെ പിടിയിലായ മന്സര് ഇമാമിനെ ചോദ്യെ ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നറിയുന്നു.
രാജ്യത്തുടനീളം നിരവധി സ്ഫോടനങ്ങള്‍ നടത്തിയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രംഗത്ത് വരുന്നത്.നക്സലുകള്‍ക്ക് ഏറെ സ്വാധിനമുള്ള ഝാര്‍ഖണ്ഡില്‍ ഇവര്‍ നക്സലുകളുമായും ബന്ധം സ്ഥാപിച്ചിട്ടുിണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

മന്സര് ഇമാമിനെ ചോദ്യം ചെയ്തപ്പോഴാണ് ഝാര്‍ഖണ്ഡില്‍നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായത്. ഝാര്‍ഖണ്ഡ് മാത്രമല്ല നക്സലിസത്തിന് സ്വാധിനമുള്ള മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് സംശയത്തിന്റെ നിഴലിലുള്ളത്.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ വ്യാപനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഹിസ്ബുത് തഹ്റീറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. പല രാജ്യങ്ങളും നിരോധിച്ച സംഘടനയാണ് ഹിസ്ബുത് തഹ്റീര്‍.
എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീനില്‍ നക്സല്‍ ബന്ധം ആരോപിക്കാന്‍ കൃത്യമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ നക്സല്‍ സ്വാധീന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട്മെന്റ് നടത്തി എന്ന വിവരം മാത്രമേ ലഭിച്ചിട്ടുളളൂ എന്നും പറയപ്പെടുന്നു. തീവ്രവാദ സംഘടനകള്‍ പര്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനിടയുണ്ട് എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് പല നിഗമനങ്ങളും.
എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മന്സര് ഇമാം കേരളത്തില്‍ നടന്ന തീവ്രവാദ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ടത്രെ. കേരളത്തിലെ ക്യാമ്പില്‍ വച്ചാണ് തനിക്ക് ഝാര്‍ഖണ്ഡില്‍ നിന്നുള്ള റിക്രൂട്ട്മെന്റി് ചുതല തന്നതെന്നും മന്സര് മൊഴി നല്‍കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications