കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഝാര്‍ഖണ്ഡില്‍ ശക്തം

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ഇസ്ലാമിക തീവ്രവാദ സംഘട ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഝാര്‍ഖണ്ഡില്‍ പിടിമുറുക്കുന്നു. ഝാര്‍ഖണ്ഡിനെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ തീവ്രവാദ റിക്രൂട്ടിങ് കേന്ദ്രമാക്കി മാറ്റാന്‍ അവര്‍ ലക്ഷ്യമിടുന്നതായും സൂചന.

2013 മാര്‍ച്ചില്‍ എന്‍ഐഎയുടെ പിടിയിലായ മന്‍സര്‍ ഇമാമിനെ ചോദ്യെ ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നറിയുന്നു.

രാജ്യത്തുടനീളം നിരവധി സ്‌ഫോടനങ്ങള്‍ നടത്തിയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രംഗത്ത് വരുന്നത്.നക്‌സലുകള്‍ക്ക് ഏറെ സ്വാധിനമുള്ള ഝാര്‍ഖണ്ഡില്‍ ഇവര്‍ നക്‌സലുകളുമായും ബന്ധം സ്ഥാപിച്ചിട്ടുിണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

Indian Mujahidheen

മന്‍സര്‍ ഇമാമിനെ ചോദ്യം ചെയ്തപ്പോഴാണ് ഝാര്‍ഖണ്ഡില്‍നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായത്. ഝാര്‍ഖണ്ഡ് മാത്രമല്ല നക്‌സലിസത്തിന് സ്വാധിനമുള്ള മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് സംശയത്തിന്റെ നിഴലിലുള്ളത്.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ വ്യാപനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഹിസ്ബുത് തഹ്‌റീറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. പല രാജ്യങ്ങളും നിരോധിച്ച സംഘടനയാണ് ഹിസ്ബുത് തഹ്‌റീര്‍.

എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീനില്‍ നക്‌സല്‍ ബന്ധം ആരോപിക്കാന്‍ കൃത്യമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ നക്‌സല്‍ സ്വാധീന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ റിക്രൂട്ട്‌മെന്റ് നടത്തി എന്ന വിവരം മാത്രമേ ലഭിച്ചിട്ടുളളൂ എന്നും പറയപ്പെടുന്നു. തീവ്രവാദ സംഘടനകള്‍ പര്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനിടയുണ്ട് എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് പല നിഗമനങ്ങളും.

എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മന്‍സര്‍ ഇമാം കേരളത്തില്‍ നടന്ന തീവ്രവാദ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ടത്രെ. കേരളത്തിലെ ക്യാമ്പില്‍ വച്ചാണ് തനിക്ക് ഝാര്‍ഖണ്ഡില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റി് ചുതല തന്നതെന്നും മന്‍സര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

English summary
The widening web of India's home-grown terror outfit, Indian Mujahideen (IM), has now found a new haven - Jharkhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X