പി സദാശിവം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ദില്ലി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് പി സദാശിവം (64) ചുമതലയേറ്റു. ഇന്ത്യയുടെ 40 മത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് പി സദാശിവം. രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സോണിയാഗാന്ധി, സുഷ്മ സ്വരാജ്, അരുണ്‍ ജെയ്റ്റിലി, എല്‍ കെ അദ്വാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1947 ല്‍ ആണ് ജസ്റ്റിസ് പി സദാശിവം ജനിയ്ക്കുന്നത്. 1973 ല്‍ അഡ്വക്കേറ്റായി. 1996 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2007 ഏപ്രിലില്‍ പഞ്ചാബ് ഹൈക്കോടതിയിലേക്ക് മാറി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുന്ന ആദ്യ തമിഴ്‌നാട്ടുകാരന്‍ ജസ്റ്റിസ് പതജ്ഞലി ശാസ്ത്രി ആയിരുന്നു. സ്വതന്ത്ര ഇന്ത്യിലെ രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ഇദ്ദേഹം. 1951 നവംബറില്‍ ആണ് ഇദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുതലയേല്‍ക്കുന്നത്.












Click it and Unblock the Notifications