കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജിസ്‌ട്രേറ്റിന്റെ ഭാര്യയുടെ മരണം കൊലപാകമോ?

  • By Soorya Chandran
Google Oneindia Malayalam News
Geetanjali

ഗുഡ്ഗാവ്: ഗുഡ്ഗാവ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രവനീത് ഗാര്‍ഗിന്റെ ഭാര്യയുടെ മരണം കൊലപാകതമോണോ ആത്മഹത്യയാണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ്. 30 വയസ്സുകാരിയായ ഗീതാഞ്ജലി ഗാര്‍ഗിനെ 2013 ജൂലായ് 17 നാണ് കര്‍ശന സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനടുത്തുള്ള പരേഡ് ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഗീതാഞ്ജലി സ്ഥിരമായി പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും പോകുന്ന സ്ഥലമാണിത്. ശരീരത്തില്‍ മൂന്ന് ഭാഗത്ത് വെടിയുണ്ട ഏറ്റ മുറിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ശീരത്തില്‍ നിന്ന് വെടിയുണ്ടകളൊന്നും കണ്ടെടുക്കാന്‍ കഴിയാത്തത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

വൈകുന്നേരം നാലരക്കും ആഞ്ചിനും ഇടക്കാണ് ഗീതാഞ്ജലിക്ക് വെടിയേറ്റതെന്ന് പോലീസ് പറയുന്നു. ഏതാണ്ട് ഈ സമയത്ത് വെടിയൊച്ച കേട്ടതായി സമീപവാസികളും സമ്മതിക്കുന്നുണ്ട്. എന്നാല്‍ മറ്റാരെങ്കിലും വെടിവച്ചതാണോ എന്ന് ആരും കണ്ടിട്ടുമില്ല. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.

മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നാണ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് മാത്രമാണ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. ഗീതാഞ്ജലിയുടെ താടിയിലും നെഞ്ചിലും വയറ്റിലും ആണ് വെടിയേറ്റിട്ടുള്ളത്. താടിയിലോ നെഞ്ചിലോ ഏറ്റ വെടിയുണ്ടയാണ് മരണ കാരണമെന്നും പോലീസ് പറഞ്ഞു. വയറില്‍ വെടിയേറ്റിട്ടുണ്ടെങ്കിലും ആന്തരാവയവങ്ങളെ ബാധിച്ചിട്ടില്ല. തലക്കുപിറകില്‍ ക്ഷതമേറ്റിരുന്നെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാതായി പോലീസ് പറയുന്നു.

പോലീസ് ഈ കേസില്‍ എന്തോ ഒത്തുകളിക്കുന്നുണ്ടെന്ന് ഗീതാഞ്ജലിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ആത്മത്യ ചെയ്യുന്ന ഒരാള്‍ക്കും ഒന്നില്‍ കൂടുതല്‍ തവണ വെടിവെക്കാന്‍ കഴിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ശരീരത്തില്‍ വെടിയുണ്ടകള്‍ കാണാതിരുന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവക്കുന്നുണ്ട്.

English summary
The mysterious circumstances under which the Gurgaon chief judicial magistrate's (CJM) wife was found dead are forcing the police to investigate all angles, including suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X