ആലക്കോട്; പെണ്‍കുട്ടിയെ ആദ്യംപീഡിപ്പിച്ചത് അച്ഛന്‍

ഏതാനും മാസം മുന്‍പാണ് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായത്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ അച്ഛനും അമ്മയും ചേര്‍ന്ന് പലര്‍ക്കും കാഴ്ചവെച്ചു. വിശ്വനാഥന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി പതിനഞ്ചോളം പേരാണ് കുട്ടിയെ പീഡിപ്പിച്ചത്.
കാസര്‍കോട് ടൗണില്‍ സംശയകരമായ അവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ നാട്ടുകാരിടപ്പെട്ടാണ് പോലീസില്‍ പിടിപ്പിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എത്രപേരാണ് തന്നെ പീഡിപ്പിച്ചത് എന്ന് പോലും വ്യക്തമായി പറയാന്‍ പറ്റാത്ത സ്ഥിതിയിലാണ് കുട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസര്‍കോട് ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. അമ്മ രാധാമണിയുടെ സഹായത്തോടെയായിരുന്നു വിശ്വനാഥന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും പലര്‍ക്കായി കാഴ്ചവെച്ചതും. കേസില്‍ മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. രാജന്‍, സാബു, ജനീഷ് എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ഡി വൈ എസ് പി, ആലക്കോട് - ശ്രീകണ്ഠാപുരം എസ് ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.












Click it and Unblock the Notifications