കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍; 2022 ലോക കപ്പ് ഫുട്ബോള്‍ ഡിസംബറില്‍?

  • By Meera Balan
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ 2022 ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണില്‍ നിന്നും ഡിസംബറിലേക്ക് മാറ്റണമെന്ന് ഫിഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്റര്‍ പറഞ്ഞു. ജൂണ്‍, ജൂലൈ മാസത്തില്‍ ഖത്തറിലെ ചൂട് അന്‍പത് ഡിഗ്രി സെല്‍ഷ്യസിനും അതിന് മുകളിലും ആയിരിക്കും. ഈ ഒരു സാഹചര്യത്തിലാണ് മത്സരങ്ങള്‍ ഡിസംബറിലേക്ക് മാറ്റുന്നതിനെപ്പറ്റി ആലോചിച്ചിക്കുന്നത്. 2013 ജൂലൈ 17 നാണ് ഫിഫ പ്രസിഡന്‍റ് മത്സരവുമായി ബന്ധപ്പെട്ട് തന്‍റെ നിലപാട് അറിയിച്ചത്.

Blatter
ഡിസംബറില്‍ രാജ്യത്തെ ചൂട് ശരാശരി 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഏത് കാലാവസ്ഥയിലും ഫുട്‌ബോള്‍ മത്സരം നടത്തുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ഖത്തറിലെ അധികൃതര്‍ അറിയിച്ചു.എന്നാല്‍ ഒക്ടോബറില്‍ ചേരുന്ന ഫിഫ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ സാധിയ്ക്കൂ.

ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഖത്തറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.മൈതാനങ്ങള്‍ ഉള്‍പ്പടെ ശീതീകരിയ്ക്കുവാനാണ് ഖത്തറിന്റെ നീക്കം. കടുത്ത ചൂടില്‍ മത്സരങ്ങള്‍ നടക്കുന്നത് കാഴ്ചക്കാരെയും കളിക്കാരെയും ഒരുപോലെ ബാധിയ്ക്കും.അതിനാല്‍ തന്നെ പ്രസിഡന്‍റിന്‍റെ നിലപാടിനോട് യോജിക്കുന്ന തീരുമാനമായിരിക്കും മറ്റ് അംഗങ്ങളും എടുക്കാന്‍ സാധ്യത.

English summary
FIFA president Sepp Blatter will push for the 2022 World Cup in Qatar to be moved to the winter after getting a personal taste of the Middle East’s blast furnace climate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X