വ്യവസായികളെ പറ്റിച്ച് സൗദി രാജകുമാരി 127 കോടി നേടി
ലണ്ടന്‍: സൗദി രാജകുമാരി രണ്ട് വ്യവസായികളെ പറ്റിച്ച് 14 മില്ല്യണ്‍ പൗണ്ട്( ഏകദേശം 127 കോടി രൂപ) സ്വന്തമാക്കിയതായി പരാതി. ലണ്ടന്‍ സ്വദേശിയായ ഇയാന്‍ പാറ്റണ് സുഹൃത്തും ജീവിത പങ്കാളിയുമായ അമാന്‍ഡ ക്ലറ്റര്ബക്ക് എന്നിവരെ ചതിച്ചു എന്നാണ് പരാതി. സൗദി രാജകുമാരിയായ സാറ അല്‍ അമൗദിക്കെതിരെയാണ് ആരോപണം. ഇയാന്‍ പാറ്റണുമായി രാജകുമാരിക്ക് ബന്ധമുണ്ടായിരുന്നതായും പറയപ്പെടുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്തേയും ഫ്ളാറ്റ് നിര്‍മ്മാണ രംഗത്തേയും വമ്പന്മാരാണ് പാറ്റ്-ക്ലറ്റര്ബക്ക് കൂട്ടുകെട്ട്. ദീര്‍ഘ നാളായി തുടരുന്ന ബന്ധമാണിവരുടേയത്. ചെല്‍സിയിലും നൈറ്റ്സ്ബ്രിഡ്ജിലും ആറ് എക്സ്ക്ലൂസീവ് ഫ്ളാറ്റുകളാണ് സൗദി രാജകുമാരി തങ്ങളില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് ഇവര്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. കോടികള്‍ ആസ്ഥിയുള്ള രാജകുമാരിയായതിനാല്‍ ബിസിനസില്‍ പങ്കാളിയാകുമെന്ന് പ്രതീക്ഷിച്ചാണ് ഫ്ളാറ്റുകള്‍ കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, ഇയാന്‍ പാറ്റണ് തന്റെ കയ്യില്‍ നിന്ന് കോടിക്കണക്കിന് രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും രാജകുമാരി പറയുന്നു. ഇതിനിടെ രാജകുമാരിയും പാറ്റണും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാറ്റണും രാജകുമാരിയും ഒരുമിച്ച് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് ക്ലറ്റര്ബക്ക് പറയുന്നു.
പാറ്റണും രാജകുമാരിയും തമ്മിലുള്ള ബന്ധം പുറത്തുവരുമെന്ന ഘട്ടത്തില്‍ കെട്ടച്ചമച്ചതാണ് കേസെന്നും ഒരു പക്ഷം ആരോപിക്കുന്നുണ്ട്. പാറ്റണ് വര്‍ഷങ്ങളായി കൊക്കെയ്ന്‍ അടിമയാണെന്ന കാര്യം പുറത്ത് പറയുമെന്ന ഘട്ടത്തിലാണ് കേസ് കൊടുത്തതെന്നും പറയപ്പെടുന്നു.
പരാതിയില്‍ ബ്രിട്ടണിലെ ഹൈക്കോടതിയില്‍ വിചാരണ നടക്കുകയാണ്. സൗദി രാജകുമാരി സാറ ഇതിനകം തന്നെ ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയ ആളാണ്. കണക്കില്ലാത്ത സമ്പത്തുള്ള ഇവര്‍ എന്നും മാധ്യമങ്ങള്‍ക്ക് ഇഷ്ടവിഷയമാണ്. അഭിസാരിക, പറ്റിപ്പുകാരി എന്നൊക്കെയാണ് സാറയുടെ വിമര്‍ശകര്‍ അവരെ വിളിക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications