ട്രൂ കോളര്‍ ഹാക്ക് ചെയ്തു
ദില്ലി: പ്രസിദ്ധ മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ട്രൂ കോളര്‍ ഹാക്ക് ചെയ്തതായി സിറിയന്‍ ഇലക്ട്രോണിക് ആര്‍മി. ഇതുവഴി കോടിക്കണക്കിന് ഫോണ്‍ നമ്പറുകളാണ് ഹാക്കര്‍മാരുടെ കയ്യില്‍ എത്തിയിരിക്കുന്നത്.
ഫോണില്‍ നന്പര് സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്ന ആളിന്റെ പേര് വ്യക്തമാക്കുന്ന അപ്ലിക്കേഷനാണ് ട്രൂ കോളര്‍. ആഗോള ഫോണ്‍ ഡയറക്ടറി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ആന്‍ഡ്രോയിഡ് യുവത്വത്തിന് പ്രിയങ്കരമായിരുന്ന അപ്ലിക്കേഷന്‍ നിരവധി പേരാണ് ഫോണുകളില്‍ ഇന്‍സറ്റാള്‍ ചെയ്തിരുന്നത്. ട്രൂകോളര്‍ കമ്പനിയുടെ അഭിപ്രായത്തില്‍ അവരുടെ കൈയ്യിലുള്ള ഡാറ്റാബേസ് ഒരു ബില്ല്യണ്‍ കടക്കാറായിട്ടുണ്ട്.

ഈ ഡാറ്റാ ബേസ് ആണ് സിറിയന്‍ ഇലക്ട്രോണിക് ഇആര്മി എന്ന ഹാക്കര്‍മാര്‍ പൊളിച്ചെടുത്തത്. സിറിയന്‍ ഇലക്ടേരോണിക് ആര്‍മി അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലും വെബ്സൈറ്റിലും ട്രൂ കോളര്‍ ഹാക്ക് ചെയ്ത കാര്യം പരസ്യപ്പെടുത്തിയിട്ടുണ്ട്. ട്രൂ കോളറിന്റെ വെബ്സൈറ്റും ഡാറ്റാ ബേസും തങ്ങള്‍ ഹാക്ക് ചെയ്തു എന്നാണ് വെബ്സൈറ്റിലുള്ളത്. കോടിക്കണക്കിന് വരുന്ന ഫോണ്‍ നമ്പറുകളും ആ നമ്പറുകളുടെ ഉടമകളുടെ ഫേസ്ബുക്ക്/ട്വിറ്റര്‍/ജിമെയില്‍ അക്കൗണ്ടുകളും ഇനി തങ്ങള്‍ക്ക് കയ്യേറാം എന്ന രീതിയിലാണ് ഹാക്കര്‍മാര്‍ പറയുന്നത്.
ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍, ബ്ലാക്ക്ബെറി, നോക്കിയ സിംബയാന് എന്നിവയില്‍ ഉപയോഗിക്കാവുന്ന അപ്ലിക്കേഷനാണ് ട്രൂ കോളര്‍.
തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യം ട്രൂ കോളര്‍ അധികൃതരും സ്ഥിരീകിരിച്ചു. എന്നാല്‍ ഇതുകൊണ്ട് വലിയ പ്രശ്നമൊന്നും വരാനില്ലെന്നാണ് വെബ്സൈറ്റ് അധികൃതരുടെ അവകാശവാദം. കാരണം ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളൊന്നും ഡീല്‍ ചെയ്യാത്തതാണ് വെബ്സൈറ്റിന്റെ സ്വഭാവം. പിന്നെ ഫേസ്ബുക്ക്/ട്വിറ്റര്‍/ജിമെയില്‍ ഐഡികളുടെ ഒന്നും പാസ് വേര്‍ഡ് ട്രൂകോളര്‍ സൂക്ഷിക്കാറില്ല. അപ്പോള്‍ ഉപഭോക്താക്കളുടെ അത്തരം അക്കൗണ്ടുകള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തവര്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും ട്രൂകോളര്‍ അധികൃതര്‍ അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications