ഭാര്യ ഒളിച്ചോടി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയായ രാജമ്മ കാമുകനായ മഹേഷിനൊപ്പം ഒളിച്ചോടിയതില്‍ വിഷമിച്ചാണ് ഇയാള്‍ വിഷം കഴിച്ചതെന്ന് മൈസൂര്‍ സൗത്ത് പോലീസ് പറഞ്ഞു. നേരത്തെയും നിരവധി തവണ മഹേഷിനൊപ്പം രാജമ്മ ഒളിച്ചോടിപ്പോയിട്ടുണ്ടത്രെ. എന്നാല്‍ അപ്പോഴൊക്കെ രാജമ്മ തിരിച്ചുവരികയും ബസവരാജ് രാജമ്മയെ സ്വീകരിക്കുകയും ചെയ്തിരുന്നു.
തന്റെ മക്കളെ കരുതിയാണ് രാജമ്മയെ ബസവരാജ് സ്വീകരിച്ചിരുന്നത്. 20 വര്‍ഷം മുന്‍പാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്. മൈസൂരിലെ കെ ആര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ബസവരാജിന്റെ മരണം.












Click it and Unblock the Notifications