കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ തിരുത്തി; മോഡി മതേതരവാദിയല്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോഡി വര്‍ഗ്ഗീയവാദിയല്ല എന്ന് പറഞ്ഞ അണ്ണ ഹസാരെ ഒറ്റ ദിവസംകൊണ്ട് മലക്കം മറിഞ്ഞു. മോഡി മതേതരവാദിയല്ല എന്നാണ് ഹസാരെ ഇപ്പോള്‍ പറയുന്നത്.

രാജ്യത്ത് അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച അണ്ണ ഹസാരെ മോഡിയെ അനുകൂലിച്ച് സംസാരിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2013 ജൂലായ് 17 നായിരുന്നു മോഡി വര്‍ഗ്ഗീയ വാദിയല്ല എന്ന് ഹസാരെ പറഞ്ഞത്.

Anna Hazare

മോഡി വര്‍ഗ്ഗീയ വാദിയല്ല എന്നല്ല താന്‍ പറഞ്ഞതെന്നാണ് ഹസാരെ ഇപ്പോള്‍ പറയുന്നത്. എന്റെ പക്കല്‍ അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഒന്നും ഇല്ല. അതുകൊണ്ട് മോഡിയെ വര്‍ഗ്ഗീയവാദിയെന്ന് വിളിക്കാന്‍ തനിക്കാകില്ലെന്നാണ് പറഞ്ഞത്- അണ്ണ ഹസാരെ വ്യക്തമാക്കി. മോഡിയെ താന്‍ ഒരിക്കലും പ്രകീര്‍ത്തിച്ചിട്ടില്ലെന്നും അണ്ണ ഹസാരെ പറഞ്ഞു.

നരേന്ദ്ര മോഡി ബിജെപിയുടെ നേതാവ്. ബിജെപി വാര്‍ഗ്ഗീയ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ മോഡിയും വര്‍ഗ്ഗീയതയുടെ വക്താവാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.

ഏത് തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയേും താന്‍ ഇപ്പോള്‍ വിലമതിക്കുനിനല്ലെന്ന് ഹസാരെ പറഞ്ഞു. മോഡിയോ രാഹുല്‍ ഗാന്ധിയോ പ്രധാനമന്ത്രിയാകട്ടെ, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്ലൊരു പ്രധാനമന്ത്രിയെ കിട്ടില്ല. അതിന് ജനങ്ങള്‍ തന്നെ തീരുമാനിച്ച് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Social activist Anna Hazare today said he has not praised Narendra Modi and nor has he said that the Gujarat Chief Minister is "not communal."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X