കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത മെഡി. പൊതുപ്രവേശന പരീക്ഷ മടങ്ങിവന്നേക്കും

  • By Aswathi
Google Oneindia Malayalam News

Supreme Court
ദില്ലി: 2014 മുതല്‍ മെഡിക്കല്‍-സെന്റര്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പൊതു പരീക്ഷ വേണ്ടെന്ന സുപ്രീം കോടതി വിധി തിരുത്തിയേക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിധി പുനപരിശോധിക്കുന്നത്.

മെഡിക്കല്‍ സെന്റര്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതു പരീക്ഷ തിരിച്ചുകൊണ്ടുവരാന്‍ ഏത് പരിധിവരെയും പോകുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഏഴ് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളാണ് ഈ വര്‍ഷം തന്നെ മെഡിക്കല്‍-സെന്റര്‍ പ്രവേശന പരീക്ഷ എഴുതിയത്. പുതിയ വിധി വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരെയാണെന്നെന്ന് എംസിഐ വാദിക്കുന്നു.

സുപ്രീം കോടതി വിധി സംബന്ധിച്ച കാര്യം ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി. വിധി പ്രഖ്യാപനത്തില്‍ മൂന്ന് ജഡ്ജിമാരില്‍ ഒരാള്‍ കൗണ്‍സിലിനെ അനുകൂലിച്ച് വിധിയെഴുതിയത് ചര്‍ച്ചയില്‍ പരിഗണിച്ചു.

ദേശീയ തലത്തില്‍ ഏകീകൃത മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും രണ്ട് പരീക്ഷ നടത്താനായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം സുപ്രീം കോടതി തള്ളി.

ഭരണഘടനയെയും 1956ലെ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തെയും അടിസ്ഥാനമാക്കിയാണ് ചീഫ് ജസ്റ്റിസ് അല്‍ത്താമസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. മെഡിക്കല്‍ സെന്റര്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപ്രവേശന പരീക്ഷനടത്താനുള്ള കൗണ്‍സിലിന്റെ തീരുമാനം കോടതി തള്ളിയതിനെ പണക്കൊഴുപ്പുള്ളവര്‍ക്ക് കാര്യം കാണാന്‍ എളുപ്പമാണെന്ന തലത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്.

English summary
Common exam for admission to medical colleges may be back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X