പ്രധാനമന്ത്രി; മോഡിയെ സേന പിന്തുണയ്ക്കില്ല?

ഭാരതീയ ജനതാ പാര്‍ട്ടിയുടെ എക്കാലത്തേയും മികച്ച സഖ്യകക്ഷികളില്‍ ഒരാളാണ് ശിവസേന. എം പിമാരുടെ എണ്ണത്തിനപ്പുറമാണ് എന്‍ ഡി എയില്‍ സേനയ്ക്കുളള പ്രാധാന്യം. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ വരുമെന്ന് ശിവസേന പ്രതീക്ഷിക്കുന്നത് ആരിലൂടെയാണ് എന്നാണ് ഇപ്പോഴത്തെ സംശയം.
ഇതാദ്യമായല്ല നരേന്ദ്രമോഡിക്കെതിരെ താക്കറെ പ്രതികൂല പരാമര്‍ശം നടത്തുന്നത്. നേരത്തെ സേനയുടെ മുഖപത്രമായ സാമ്‌നയിലും മോഡി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. എന്‍ ഡി എയില്‍ പ്രധാനനമന്ത്രി സ്ഥാനത്തേക്ക് പറ്റിയ നിരവധി നേതാക്കളുണ്ട്. അതില്‍നിന്നും ഒരാളെ സഖ്യം തെരഞ്ഞെടുക്കും. കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കൂ എന്നാണ് ഉദ്ധവ് താക്കറെ ദില്ലിയില്‍ പറഞ്ഞത്.
ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനിയുമായി ഉദ്ധവ് താക്കറെ അരമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തി. മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ വിട്ട നേതാവാണ് അദ്വാനി. എന്നാല്‍ മനസ്സുമാറ്റിയ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ പ്രീ പെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെയാണ്. ആദ്യം പണമടയ്ക്കൂ, പിന്നെ മാത്രം സംസാരിക്കൂ - താക്കറെ കുടുംബത്തിലെ യുവരാജാവ് കളിയാക്കി.












Click it and Unblock the Notifications