കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് പകല്‍കൊള്ള, 35ലക്ഷം രൂപ കവര്‍ന്നു

  • By Aswathi
Google Oneindia Malayalam News

Theft
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. വിഴിഞ്ഞം സ്വദേശിയുടെ കൈയ്യില്‍ നിന്ന് ബൈക്കിലെത്തിയ നാലംഗസംഘം 35 ലക്ഷം രൂപ കവര്‍ന്നു. ആയുര്‍വേദ കോളേജിന് സമീപമാണ് സംഭവം. മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കനറ ബാങ്കില്‍ നിന്ന് പണമെടുത്തു കൊണ്ടു പോവുകയായിരുന്ന സഹകരണ സംഘത്തിലെ ജീവനക്കാരന്‍ യേശുരാജില്‍ നിന്നാണ് നാലംഘഗ സംഘം പണം കവര്‍ന്നത്. രണ്ടു ബൈക്കുകളിലായെത്തിയ സംഘം പണമടങ്ങിയ ബാഗ് ഇയാളില്‍ നിന്ന് തട്ടിയെടുത്തു. യേശുരാജന്‍ ഇവര്‍ക്കു പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. നാലു പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നു.

തുടര്‍ന്ന് യേശുരാജന്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കവര്‍ച്ചാ സംഘത്തെകുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.

ലോണ്‍ മേളയ്ക്ക് വിതരണം ചെയ്യാനായി ബാങ്കില്‍ നിന്ന് പിന്‍വലിച്ച രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അതേ സമയം, യേശുരാജിന് സംഭവത്തില്‍ പങ്കുണ്ടോ എന്നറിയാന്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

English summary
Four people in bike and robbed 35 lack in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X