കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി ഉഷയെ കരുവാക്കി 400 കോടിയുടെ ഗ്ലോബല്‍തട്ടിപ്പ്

  • By Aswathi
Google Oneindia Malayalam News

PT Usha
കോഴിക്കോട്: ഒളിമ്പ്യന്‍ പിടി ഉഷയെ കരുവാക്കി നാനൂറ് കോടി രൂപയുടെ ഗ്ലോബല്‍ ട്രേഡിംങ് തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച തെളിവകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി സാദിഖ് ഇപ്പോള്‍ ഗള്‍ഫില്‍ ഒളിവിലും മറ്റ് രണ്ട് പ്രതികള്‍ പാലക്കാട് ജയിലിലുമാണെന്നാണ് റിപ്പോര്‍ട്ട്.

2009 ഫെബ്രുവരി 29ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യിപ്പിച്ചാണ് ഉഷയുടെ വിശ്വാസ്യത സാദിഖും സംഘവും മുതലെടുത്തത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉഷയെ കൂടാതെ, കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ വിവിധ ചടങ്ങുകളിലെ ചിത്രങ്ങളും സന്ദേശങ്ങളും ഉള്‍പ്പെട്ട ബുക്ക്‌ലെറ്റുകളും പ്രചരണായുധമായി സാദിഖ് ഉപയോഗിച്ചു.

സമൂഹത്തിലെ വിശ്വാസ്യതയുള്ളവരെ ഉള്‍ക്കൊള്ളിച്ച് 'വഴിവിളക്ക്' എന്ന പുസ്തകത്തിലൂടെയാണ് സാദിഖ് നിക്ഷേപകരെ വ്യപകമായി ആകര്‍ഷിപ്പിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്റണി എന്നിവരുടെ സന്ദേശങ്ങള്‍ പ്രതികള്‍ തട്ടപ്പിനായി കരുവാക്കി. തട്ടിപ്പ് പൊളിഞ്ഞ് നിക്ഷേപകര്‍ ബഹളമുണ്ടാക്കിയതോടെ സാദിഖ് ഗള്‍ഫിലേക്ക് കടന്നു.

ഒരു വര്‍ഷം മുമ്പ് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഏജന്റുമാരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഉന്നതരുമായി സാദിഖിനുള്ള വ്യക്തിബന്ധവും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

അതേ സമയം, കേസ് ക്രൈംബ്രാഞ്ചിന് കൈമാറാതെ സര്‍ക്കാര്‍ തട്ടിപ്പിന് ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന ആരോപണവും ഉര്‍ന്നുവരുന്നുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം പ്രതികള്‍ ഫോണില്‍ സംസാരിച്ചെന്നും സൂചനകളുണ്ട്

English summary
The report says that PT Usha's presents misuse for RS 400 crore global trading cheating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X