മമ്മൂട്ടിക്ക് സോളാര്‍ ടീം അവാര്‍ഡ് നല്‍കി?

സിനിമാതാരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ മറ്റ് പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. ഹൈബി ഈഡന്‍, കൊച്ചി മേയര്‍ ടോണി ചമ്മിണി എന്നിങ്ങനെ പോകുന്നു ഇവരുടെ നിര. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വെര്‍ജിന്‍ എര്‍ത്ത് ഗോള്‍ഡന്‍ ഫെദര്‍ടച്ച് എന്‍വയോണ്‍മെന്റല്‍ അവാര്‍ഡാണ് മമ്മൂട്ടി മന്ത്രി മോഹനനില്‍ നിന്നും ഏറ്റുവാങ്ങിയത്.
ട്രോഫിയും പൊന്നാടയും സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ മമ്മൂട്ടി ടീം സോളാറിനെപ്പറ്റിയും സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ ആസ്ഥാനമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും മാലിന്യമുക്തകേരളമാണ് തങ്ങളുടെ സ്വപ്‌നമെന്നുമാണ് അവാര്‍ഡ് ദാനച്ചടങ്ങില്‍ അധ്യക്ഷനായ ബിജു രാധാകൃഷ്ണന്‍ അന്ന് സംസാരിച്ചത്.
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്ന സരിതയുടെ തിരുവാതിരച്ചിത്രം ഈ ചടങ്ങിലേതാണത്രെ. അവാര്‍ഡ് ദാനത്തിന് കൊഴുപ്പേകാനായിരുന്നു സരിതയുടെയും സംഘത്തിന്റെയും തിരുവാതിരക്കളി. ഗാനമേളയും വിഭവസമൃദ്ധമായ സദ്യയും ചടങ്ങുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
സോളാര്‍ തട്ടിപ്പുകേസില്‍ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയാണ് വിവാദനായികയായ സരിത എസ് നായര്‍. സരിത സോളാര്‍ തട്ടിപ്പുമായ ഉന്നതരുടെ പേരുകള്‍ വൈകാതെ വെളിപ്പെടുത്തുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications