Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ 3കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Congress
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മും തൃണമൂല കോണ്‍ഗ്രസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുര്‍ഷിദാബാദ് ജില്ലയില്‍ വച്ചാണ് സംഘര്‍ഷം ഉണ്ടായത്. ബെല്‍ദംഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കപഷദംഗയില്‍ സിപിഎമ്മും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ശനിയാഴ്ച രാത്രിയുണ്ടായ ബോംബാക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഭാരത്പൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഗീതിലാണ് മറ്റൊരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം സുന്ദേശ്പൂരിലും മിര്‍സാപൂര്‍ ദക്ഷിണ്‍പരയിലുമുണ്ടായ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലെ സംഘര്‍ഷത്തിലും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. മുര്‍ഷിദാബാദ്, ബിര്‍ഭയം, നാദിയ, മാള്‍ഡ എന്നീ ജില്ലകളില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘര്‍ഷം.

സിപിഎമ്മും കോണ്‍ഗ്രസുമാണ് ഈ ജില്ലകളിലെ നിര്‍ണായക ശക്തി. 2008ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+