കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ വിദേശികള്‍ സ്വന്തമാക്കണ്ട

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മാധ്യമ രംഗത്ത് വിദേശ നിക്ഷേപത്തിന്റെപരിധി കൂട്ടുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം രംഗത്ത്. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വിദേശ ഉടമകള്‍ കയ്യാളുന്നത് രാജ്യ സുരക്ഷയെ ബാധിമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

മാധ്യമ രംഗത്തെ ആഗോള ഭീമന്‍മാരുടെ കടുത്തസമ്മര്‍ദ്ദത്തെ അവഗണിക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പത്രങ്ങളോ ദൃശ്യ മാധ്യമങ്ങളോ, മാസികകളോ എന്ന് വേണ്ട കറന്റ് അഫയേഴ്‌സുമായി ബന്ധപ്പെട്ട ഏത് മേഖലയിലും വിദേശ മൂലധനത്തിന്റെ സ്വാധീനം കൂടിയാല്‍ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും രാഷ്ട്രീയത്തേയും സ്വാധീനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാധ്യമങ്ങളില്‍ വിദേശ ആധിപത്യം വരുന്നത് പലതരത്തില്‍ രാജ്യത്തെ സ്വാധീനിക്കും. അടിയന്തര ഘട്ടങ്ങളില്‍ രാജ്യ താത്പര്യത്തിന് വിരുദ്ധമായ പ്രചാരണങ്ങള്‍ക്കും അത് വഴിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നു.

നിലവില്‍ എഫ്എം റേഡിയോ അടക്കമുള്ള മാധ്യമങ്ങളില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിനാണ് അനുമതിയുള്ളത്. എന്നാല്‍ വാണിജ്യ മന്ത്രാലയം ഇത് 49 ശതമാനമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശ മൂലധനം മാധ്യമങ്ങളെ സ്ഥാപിത താത്പര്യക്കാരുടെ ഇടമാക്കുമെന്നും അത് രാജ്യത്തിന്റെ വിദേശ ബന്ധങ്ങളപ്പോലും ബാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

2013 ജൂലായ് രണ്ടാം വാരം ഒട്ടേറെ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് കുത്തനെ കൂട്ടിയിരുന്നു. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിരുന്നു. എന്നാല്‍ അന്ന് മാധ്യമ രംഗത്ത് വിദേശ നിക്ഷേപം കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ട്രായിയുടേയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും ഉപദേശം തേടിയിരുന്നു.

English summary
The Home Ministry has strongly opposed any move to increase the FDI cap in the broadcasting and print media, saying allowing more foreign investment in the sensitive sectors may compromise country's security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X