കണ്ണൂരില്‍ 8വയസ്സുകാരിയെ പീഡിപ്പിച്ചു
കണ്ണൂര്‍: ഉത്തരേന്ത്യയിലെ മെട്രോ നഗരങ്ങളിലും മറ്റും പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ വായിച്ച് ഹോ തങ്ങളുടെ നാട്ടില്‍ ഇങ്ങനെയൊന്നും നടക്കുന്നില്ലല്ലോ എന്നാശ്വസിച്ചരുന്നു മുന്‍പൊക്കെ മലയാളികള്‍. എന്നാല്‍ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കേരളത്തിലും കൂടിവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരില്‍ എട്ടുവയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടതാണ് ഇത്തരത്തില്‍ ഒടുവിലത്തെ സംഭവം. സ്‌കൂള്‍ വിട്ടുവരികയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശിയായ രജീഷ് എന്ന 25 കാരനാണ് പോലീസ് പിടിയിലായത്.
പാലക്കാട് പറളിയില്‍ കഴിഞ്ഞ ദിവസം അച്ഛനും രണ്ടാനമ്മയുടെ ബന്ധുവും ചേര്‍ന്ന് പതിനാലുകാരിയെ മാനംഭഗപ്പെടുത്തിയിരുന്നു. പാലക്കാട് പറളി തേനൂരിലായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
കാസര്‍കോട് വച്ച് സംശയകരമായ സാഹചര്യത്തില്‍ പിടിയിലായ കണ്ണൂര്‍ ആലക്കോട് സ്വദേശി പെണ്‍കുട്ടി പറഞ്ഞത് പതിനൊന്നാമത്തെ വയസ്സുമുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചുവരുന്നു എന്നതാണ്. മാത്രമല്ല, ബന്ധുക്കളും കൂട്ടുകാരുമായി പതിനഞ്ചോളം പേര്‍ക്കും അമ്മയുടെ ഒത്താശയോടെ ഇയാള്‍ പെണ്‍കുട്ടിയെ കാഴ്ചവെച്ചിരുന്നു.












Click it and Unblock the Notifications