Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെഅച്ഛനും രണ്ടാനമ്മയുടെബന്ധുവും പീഡിപ്പിച്ചു

Rape
പാലക്കാട്: ശിക്ഷകളെത്ര കഠിനമായാലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നേരെയുള്ള പീഡനം തുടര്‍ന്നുകൊണ്ടേയിരുക്കുന്നു. അടുത്തിടായായി അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ രണ്ടാം ബന്ധം കുട്ടികളെ മൃഗീയമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ഏറെയാണ്. കോഴിക്കോട്ടെ അതിഥിക്ക് പിന്നലെ രണ്ടാനമ്മയുടെയും പിതാവിന്റെയും പീഡനത്തിനിരയായ കുമളിയിലെ അഞ്ചുവയസുകാരന്റെ നില മെച്ചപ്പെട്ടു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലിതാ വീണ്ടും.

പറളി തേനൂരില്‍ പതിനാലു വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയുടെ ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അച്ഛന്‍ രാധാകൃഷ്ണനും ബന്ധു കുട്ടനുമെതിരെ മലങ്കര പൊലീസ് കേസെടുത്തു.

ഇത് സംബന്ധിച്ച പരാതി കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തുകയായിരുന്നു. സംഭവം സ്ഥിരീകരിച്ചതോടെ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പിതാവും രണ്ടാനമ്മയുടെ ബന്ധുവും ചേര്‍ന്ന് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍കത്തകരോട് പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച് പൊലീസ് വിവരങ്ങള്‍ കുട്ടിയില്‍ നിന്ന് തിരക്കി. പാലക്കാട് നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+