കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ചടക്കലംഘനം ചൂണ്ടികാട്ടിയാല്‍ തിരുത്താന്‍തയാര്‍

  • By Aswathi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്താന്‍ തയാറാണെന്നും പ്രസ്താവനകള്‍ നടത്തുമ്പോള്‍ താന്‍ മുമ്പത്തെക്കാളും മിതത്വം പാലിക്കുന്നുണ്ടെന്നും എംഎല്‍എ കെ മുരളീധരന്‍. കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനപ്പുറം മിതത്വം കാണിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം അംഗീകരിക്കാത്ത കെ മുരളീധരന്റെ നടപടി ശരിയല്ലെന്നായിരുന്നു ഹസന്റെ വിമര്‍ശനം. ഒരു കോണ്‍ഗ്രസ് നേതാവിനോടും ഇതുവരെ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ എംഎല്‍എ എന്ന നിലയ്ക്ക് പങ്കുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മുരളീധരന്‍ വ്യക്തമാക്കി.

സോളാര്‍ കേസില്‍ അന്വേഷണം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എടുത്ത രാഷ്ട്രീയ നിലപാടിനോട് പൂര്‍ണമായും പിന്തുണ പ്രഖ്യാപിക്കുന്നു. എന്നാല്‍ പൊലീസില്‍ ഒരു വിഭാഗം എല്‍ഡിഎഫിനോട് ചായ്‌വുള്ളവരാണെന്നും അവര്‍ അന്വേഷണത്തെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. ഇത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാറിനെ പ്രതിരോധിക്കേണ്ട ചീഫ് വിപ്പ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണെന്നും മുഖ്യമന്ത്രിയെ ചീഫ് വിപ്പ് പിസി ജോര്‍ജ് കുരുക്കാതിരുന്നാല്‍ മാത്രം മതിയെന്നും ഹസന്‍ പറഞ്ഞിരുന്നു.

English summary
MLA K Muraleedharan react to the criticize of MM Hassan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X