സരിതയുടെ മൊഴി വിശ്വാസ്യ യോഗ്യമല്ല: പിസി ജോര്‍ജ്ജ്

വെളളിയാഴ്ചയാണ് സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. സരിതയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കോടതി സരിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. താനുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെതിരെ ആക്ഷേപവുമായി കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ രംഗത്തെത്തി. ജോര്‍ജ്ജ് ഓരോന്ന് വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയെ കുഴപ്പത്തിലാക്കരുത് എന്നായിരുന്നു ഹസ്സന്റെ പ്രസ്താവന. സര്‍ക്കാരിനെ പ്രതിരോധിക്കേണ്ട ആളാണ് ചീഫ് വിപ്പ്. അദ്ദേഹം സര്‍ക്കാരിനെ കുഴപ്പത്തിലാക്കാനുള്ള പുറപ്പാടിലാണ് ഇവിടെ - ഹസ്സന്‍ പറഞ്ഞു.
ഇതില്‍ പി സി ജോര്‍ജ്ജിനോട് പ്രതിഷേധമുണ്ട് എന്നും ഹസ്സന്‍ പറഞ്ഞു. നേരത്തെ പ്രസ്താവനകളില്‍ നിയന്ത്രണം വേണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും പി സി ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications