മമ്മൂട്ടിക്ക് 10ലക്ഷം കൊടുത്തെന്ന് സോളാര്‍ ടീം
തിരുവനന്തപുരം: അവാര്‍ഡിന്റെ പേരും പറഞ്ഞ് സോളാര്‍ ടീം മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും പറ്റിച്ചു. വെര്‍ജിന്‍ എര്‍ത്ത് ഗോള്‍ഡന്‍ ഫെദര്‍ടച്ച് എന്‍വയോണ്‍മെന്റല്‍ അവാര്‍ഡ് തുകയായി മമ്മൂട്ടിക്ക് പത്ത് ലക്ഷം രൂപ തങ്ങള്‍ കൊടുത്തു എന്നാണ് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പറയുന്നത്.
എന്നാല്‍ ഇരുപത്തയ്യായിരം രൂപ മാത്രമാണ് അവാര്‍ഡ് തുകയായി ലഭിച്ചത് എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പേരിലുള്ള ചാരിറ്റി ഓര്‍ഗേൈനഷന്റെ പേരിലാണ് 25000 രൂപയുടെ ചെക്ക് നല്‍കിയത് എന്നും മെഗാതാരം പറയുന്നു. സംഭവം വിവാദമായതോടെ തനിക്ക് ലഭിച്ച അവാര്‍ഡ് തുക തിരിച്ചുനല്‍കാന്‍ തയ്യാറാണ് എന്നും മമ്മൂട്ടി പറഞ്ഞു.

എന്നാല്‍ അവാര്‍ഡ് തുകയായ 25000ത്തിന്റെ ചെക്ക് കൂടാതെ പത്ത് ലക്ഷം രൂപകൂടി മമ്മൂട്ടിക്ക് കൊടുത്തു എന്നാണ് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ പറയുന്നത്. 2011 ജൂണില്‍ എറണാകുളത്തെ ഡ്രീംസ് ഹോട്ടലില്‍ വെച്ചാണ് മമ്മൂട്ടിക്ക് പത്ത് ലക്ഷം രൂപ പണമായി നല്‍കിയത് എന്നും ബിജു വെളിപ്പെടുത്തി.
011 ജൂണ്‍ 11 നായിരുന്നു കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് അവാര്‍ഡ് ദാനച്ചടങ്ങ് നടന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കി നേടിയ പ്രശസ്തിയും കാണിച്ചാണ് സോളാര്‍ തട്ടിപ്പുസംഘം ജനങ്ങളെ പറ്റിച്ചത്. മമ്മൂട്ടിക്കൊപ്പം കവിയൂര്‍ പൊന്നമ്മ, വിനീത്, സരയൂ തുടങ്ങിയ സിനിമാ താരങ്ങളും ഹൈബി ഈഡന്‍, കൊച്ചി മേയര്‍ ടോണി ചമ്മിണി എന്നിങ്ങനെയുള്ള രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സോളാര്‍ ടീം പിടിക്കപ്പെടുകയും അവാര്‍ഡ് പരിപാടി വിവാദമാകുകയും ചെയ്തതോടെ പുരസ്‌കാരത്തിനോടൊപ്പം കിട്ടിയ 25000 രൂപ തിരിച്ചുകൊടുക്കും എന്ന് പറഞ്ഞ് കൊച്ചി മേയര്‍ ടോണി ചമ്മിണിയും രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications