ജയറാമിനെയും പാര്‍വതിയെയും ടീം സോളാര്‍ പറ്റിച്ചു?

ഫെബ്രുവരി എട്ടിന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പാര്‍വതിയുടെ നൃത്തം സിനിമാ മേഖലയില്‍ നിന്നും നൃത്ത പരിപാടിയില്‍ നിന്നും മാറിനിന്നതിനു ശേഷമുള്ള രണ്ടാം വരവു കൂടിയായിരുന്നു. പരിപാടിക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ വാഗാദാനം നല്‍കിയ ടീം സോളാര്‍ അമ്പതിനായിരം രൂപ മാത്രമാണ് പ്രതിഫലം നല്‍കിയത്. സംഭവം വഷളായതോടെ ക്ഷേത്ര അധികാരികള്‍ ചേര്‍ന്നാണ് ബാക്കി തുക ഒപ്പിച്ചു നല്‍കിയത്.
പകരം ശാലുവിന്റെ ഉടമസ്ഥതയിലുള്ള ജയകേരള-നൃത്തകലാലയം, സിനിമ-നൃത്ത രംഗത്ത് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജനുവരി 25ന് ചങ്ങനാശേരിയില്‍ വച്ച് ജയറാമിന് നല്‍കിയത്രെ. അവര്‍ഡ് തുകയും അത് വാങ്ങാനെത്തിയ താരദമ്പതികള്‍ക്കുള്ള യാത്രാചെലവും താമസ ചെലവും വഹിച്ചത് സോളാര്‍ കമ്പനിയായിരുന്നു.
അമ്പതിനായിരം രൂപ മുടക്കി 2011ല്‍ നടന്ന ഒരു ഉത്സവത്തിന് ചലച്ചിത്രതാരം മീരാനന്ദന്റെ നൃത്തപരിപാടി സ്‌പോണ്‍സര്‍ ചെയ്തതും ടീം സോളാര്‍ തന്നെ. സിനിമയിലെ സൂപ്പര്‍ താരങ്ങളെ മുതല്‍ രാഷ്ട്രീയ നേതാക്കളെ വരെ തട്ടിപ്പിനു കരവാക്കുന്നത് ബിജുവിന്റെയും സരിതയുടെയും തന്ത്രമായിരുന്നു. സിനിമാമേഖലയിലുള്ളവരെ പരിചയപ്പെടുത്താന്‍ ശാലുവും മുന്‍നിരയിലുണ്ട്.












Click it and Unblock the Notifications