Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം തീവ്രവാദികളെസൃഷ്ടിച്ചു: കോണ്‍ഗ്രസ്

ദില്ലി: മുസ്ലീം തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപവത്കരിക്കാന്‍ കാരണം 2002 ലെ ഗുജറാത്ത് കലാപമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉണ്ടാകാന്‍ കാരണം അന്നത്തെ കലാപമാണെന്ന് ഐന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നിട്ടും ബിജെപിയും ആര്‍എസ്എസ്സും ഇപ്പോഴും വര്‍ഗ്ഗീയ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലെന്നും ഷക്കീര്‍ അഹമ്മദ് ട്വിറ്ററിലൂടെ ആരോപിച്ചു.

രാജ്യത്ത് വര്‍ഗ്ഗീയവാദത്തിന്റെ പ്രധാന കാരണം ബിജെപിയും ആര്‍എസ്എസ്സുമാണ്. വര്‍ഗ്ഗീയ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ബിജെപിയുടേയും ആര്‍എസ്എസ്സിന്‍റേയും മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പിന്നീട് പാറ്റ്‌നയില്‍വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Shakeel Ahammed

ഷക്കീല്‍ അഹമ്മദിന്റെ ആരോപണത്തിന് ഉടന്‍ തന്നെ ബിജെപി മറുപടിയും കൊടുത്തു. കാര്യങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്സാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഗുജറാത്തില്‍ സമാധാനാന്തരീക്ഷമാണ്. നല്ലവികസനവും നടക്കുന്നുണ്ട്. അത് കോണ്‍ഗ്രസ്സിന് അറിയാം. പക്ഷേ കോണ്‍ഗ്രസ്സുകാര്‍ അത് സമ്മതിച്ചുതരില്ലെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു.

ഷക്കീല്‍ അഹമ്മദ് ഇന്ത്യന്‍ മുജാഹിദ്ദീനെ ന്യായീകരിക്കുകയാണ് ചെയ്തതെന്ന് പിന്നീട് ബിജെപി വക്താവ് മീനാക്ഷി ലേഖി ട്വിറ്ററിലൂടെ പ്രതികരിച്ചു.ഷക്കീല്‍ അഹമ്മദ് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.

2002 ല്‍ കലാപം നടന്നപ്പോള്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കഴിഞ്ഞമാസം നരേന്ദ്ര മോഡി റോയ്‌റ്റേഴ്‌സ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അഭിമുഖത്തില്‍ ഉണ്ടായ 'നായക്കുട്ടി' പരാമര്‍ശം വന്‍ വിവാദത്തിനും വഴിതെളിച്ചു. ഇതിന് ശേഷം ഗുജറാത്ത് കലാപത്തിന്റെ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+