Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് എംഎല്‍എ മാര്‍ കൂടി പാര്‍ട്ടി വിടുന്നു?

ദില്ലി: ദില്ലി നിയമസഭയില്‍ നിന്ന് ഏഴ് എംഎല്‍എ മാര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അരവിന്ദ് കെജ്രിവാള്‍. നാല് കോണ്‍ഗ്രസ് എം എല്‍എമാരും മൂന്ന് ബിജെപി എംഎല്‍എ മാരുമാണ് എഎപിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും കെജ്രിവാള്‍.എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.വിഷയത്തെ സംബന്ധിച്ച് പാര്‍ട്ടി നടത്തിയ ഓണ്‍ലെന്‍ വോട്ടിംഗില്‍ ഭൂരിപക്ഷം അനുയായികളും പറഞ്ഞത് പാര്‍ട്ടിയില്‍ സ്ഥാനമനങ്ങള്‍ നല്‍കുന്നതിന് മുന്‍പ് ഇവരുടെ ഉദ്ദേശ ശുദ്ധിയെപ്പറ്റി നന്നായി മനസിലാക്കണം എന്നതാണ്.

Kejriwal

എന്നാല്‍ പാര്‍ട്ടിയുടെ യോഗങ്ങളില്‍ ഏഴ് എംഎല്‍എ മാര്‍ എഎപിയിലേക്ക് വരുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അവര്‍ പാര്‍ട്ടിയില്‍ എത്തിയാല്‍ പാര്‍ട്ടിയെ നശിപ്പിയ്ക്കുമെന്നാണ് അണികള്‍ പറഞ്ഞത്. ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ചായിരിയ്ക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് മനീഷ് സിസോഡിയ പറഞ്ഞു. പാര്‍ട്ടിയിലേക്ക് അവരെ എടുക്കേണ്ടെന്നാണ് തീരുമാനെമങ്കില്‍ അവരുടെ പേര് വിവരം വെളിപ്പെടുത്തില്ലെന്നും മറിച്ചാണെങ്കില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.വാര്‍ത്തയെപ്പറ്റി കോണ്‍ഗ്രസോ ബിജെപിയോ പ്രതികരിച്ചതായി വാര്‍ത്തയില്ല. അരവിന്ദ് കെജ്രിവാളിന്‍റെ അവകാശവാദമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ദിവസങ്ങള്‍ക്കകം തന്നെ പാര്‍ട്ടികള്‍ വിട്ടുപോകാനൊരുങ്ങിയ നേതാക്കളെപ്പറ്റി അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+