Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിലെ മോഡി ബിജെപിക്ക് തലവേദന?

Sushil Kumar Modi

പാറ്റ്‌ന: ബീഹാറില്‍ ബിജെപിക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് മോഡി. ഏത് മോഡിയെന്നല്ലേ... എന്തായാലും നരേന്ദ്ര മോഡിയല്ല ഈ പ്രശ്‌നക്കാരന്‍. ബിജെപിയുടെ സംസ്ഥാന നേതാവും മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിയാണ് ബിജെപിക്ക് തലവേദനയായിരിക്കുന്നത്.

സുശീല്‍ കുമാര്‍ മോഡി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആരോപണം. മോഡിയോടുള്ള വിയോജിപ്പ് കാരണം പല ബിജെപി എംഎല്‍എമാരും പാര്‍ട്ടി വിട്ട് ജനത ദള്‍ യുണൈറ്റഡില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. 17 വര്‍ഷത്തെ ബന്ധത്തിന് ശേഷം എന്‍ഡിഎ വിട്ടുപോയ ജനത ദള്‍ യുണൈറ്റഡിന് ബിജെപിയില്‍ നിന്ന് ആരെ കിട്ടിയാലും സന്തോഷമാകും.

കൃത്യം എത്ര എംഎല്‍എമാര്‍ സുശീല്‍ കുമാര്‍ മോഡിക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്ന് വ്യക്തമല്ല. മൂന്ന് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് പറയപ്പെടുന്നുണ്ട്. ജനത ദള്‍ യുണൈറ്റഡ് മുന്നണി വിട്ടതോടെ ബീഹാറില്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ബിജെപിക്ക് ഇങ്ങനെയൊരു തിരിച്ചടി. പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി നേതൃത്വം.

അമര്‍നാഥ് ഗാമി എന്ന എംഎല്‍എ ആണ് ആദ്യമായി മോഡിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മോഡി അധികാരമോഹിയാണെന്നായിരുന്നു ആരോപണം. മോഡി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയുകയാണെന്നും അമര്‍നാഥ് ഗാമി ആരോപിച്ചിരുന്നു.

അമര്‍നാഥ് ഗാമിയെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നതായി പാര്‍ട്ടി നേതാവ് സിപി താക്കൂര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വിഭാഗീതയുണ്ടാക്കുന്നതില്‍ ജനത ദള്‍ യുണൈറ്റഡിന്റെ ഇടപെടലുണ്ടോ എന്നും ബിജെപി സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+