Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരിച്ച' ഭാര്യ കാമുകനോടൊപ്പം ജീവിച്ചിരിയ്ക്കുന്നു!

ചെന്നൈ: മരിച്ചെന്നു കരുതിയ യുവതി കാമുകനോടൊപ്പം ജീവിയ്ക്കുന്നു. ചെന്നൈയില്‍ നിന്നും ജൂലൈ 13 ന് കാണാതായ ഗംഗാദേവി (28) യാണ് കോയമ്പത്തൂരില്‍ കാമുകനോടൊപ്പം ജീവിച്ചിരിക്കുന്ന വിവരം വീട്ടുകാരെ ഫോണ്‍ ചെയ്ത് അറിയിച്ചത്. സോഫ്ട് വെയര്‍ എഞ്ചിനീയറും തിരുവാന്മിയൂര്‍ സ്വദേശിയുമായ ശരവണന്റെ ഭാര്യയാണ് ഗംഗാദേവി.ഇവരെ കാണാതായതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Love

ബുധനാഴ്ച യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം പൊലീസ് കണ്ടെത്തി. ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ മൃതദേഹം തന്റെ ഭാര്യയുടേതാണെന്ന് ഉറപ്പിച്ച് പറയാന്‍ യുവാവിന് കഴിഞ്ഞില്ല. ബന്ധുക്കളാണ് ഗംഗാദേവിയുടെ മൃതദേഹമാണെന്ന് പറഞ്ഞത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം. എന്നാല്‍ ശനിയാഴ്ച വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് ഗംഗാദേവിയുടെ ഫോണ്‍കോള്‍ എത്തി. താന്‍ കാമുകനോടൊപ്പം കോയമ്പത്തൂരെ ഒരു ഹോട്ടലില്‍ ഉണ്ടെന്ന് ഇവര്‍ പറഞ്ഞു. താന്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം വിട്ട് കിട്ടാന്‍ ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെടുന്നതുമെല്ലാം പത്രത്തിലൂടെ വായിച്ച് ഗംഗാദേവി അറിഞ്ഞിരുന്നു.

താന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഗംഗാ ദേവിയുടേതെന്ന് സംശയിച്ച് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിലാണ് പൊലീസ്. ഒരു ചെയിനും പെന്‍ഡന്റും മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. തന്റെ ഭാര്യയുടെ മൃതദേഹം അല്ലെന്ന് ശരവണന്‍ പറഞ്ഞതിനാല്‍ തന്നെ ഗംഗാദേവിയാണോ എന്ന് ഉറപ്പ് വരുത്താന്‍ ഡിഎന്‍എ ടെസ്റ്റ് തന്നെ നടത്തേണ്ടിവരുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താന്‍ ജീവനോടെയുണ്ടെന്ന വിവരം ഗംഗാദേവി സഹോദരനെ വിളിച്ചാണ് പറഞ്ഞത്. കാമുകനായ കാര്‍ത്തിക്കിനൊപ്പമാണ് താന്‍ എന്ന് വീട്ടുകാര്‍ അറിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങി വരാന്‍ കഴിയില്ലെന്ന് കരുതിയാണ് ഒന്നും പറയാത്തതെന്നും ഗംഗാദേവി. തിരുനിന്‍ട്രാവൂരുളള ഗംഗാദേവിയുടെ മാതാപിതാക്കളുടെ അയല്‍വാസിയാണ് കാര്‍ത്തിക്. താന്‍ മരിച്ചെന്ന് വീട്ടുകാര്‍ ഉറപ്പിച്ചതോടെയാണ് മടങ്ങിവരാന്‍ യുവതി തീരുമാനിച്ചത്. യുവതി ജൂലൈ 22ന് തിരികെ കോയമ്പത്തൂരില്‍ നിന്നും ചെന്നൈയില്‍ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+