ജയിലില്‍ സഞ്ജയ് ദത്തിന് രക്തസമ്മര്‍ദ്ദം കൂടി
പൂനെ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ നിന്നെത്തിയ നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മറ്റ് പല അസുഖങ്ങളുമുള്ള സഞ്ജയ് ദത്തിന് എല്ലാമാസവും പരിശോധന നടത്തുന്നത് പതിവാണെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.

1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് നടന്‍ യെര്‍വാഡ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. 42 മാസത്തെ തടവ് ശിക്ഷയാണ് ദത്തിന് വിധിക്കപ്പെട്ടത്.
ജയിലില്‍ തുന്നല്‍, പാചകം, പേപ്പര്‍ ബാഗ് നിര്‍മ്മാണം തുടങ്ങിയ ഭാരം കുറഞ്ഞ ജോലികളാണ് സഞ്ജയാദത്ത് ചെയ്യുന്നത്. മറ്റ് കഠിനമായ ജോലി ചെയ്യണം എന്ന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ വിലക്കുകയായിരുന്നു.












Click it and Unblock the Notifications