Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായവോട്ടുകള്‍ നിരോധിച്ചേക്കും

ദില്ലി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായവോട്ടുകള്‍ നിരോധിയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഇത്തരം അഭിപ്രായ സര്‍വ്വേകള്‍ വോട്ടര്‍മാരെ സ്വാധീനിയ്ക്കുമെന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള യാതൊരുവിധ എക്‌സിറ്റ് പോളുകളും നടത്താന്‍ പാടില്ല.ദൃശ്യമാധ്യമങ്ങളിലും, പത്രങ്ങളിലും പ്രസിദ്ധീകരിയ്ക്കുന്ന അഭിപ്രായസര്‍വ്വേകള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.

Election

നിയമ മന്ത്രാലത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിയമപരമായി അനിവാര്യമാണെന്ന് അറ്റോണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു.സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് അഭിപ്രായ സര്‍വ്വേകള്‍ തടസ്സം സൃഷ്ടിക്കുന്നതായും വോട്ടര്‍മാരെ സ്വാധീനിയ്ക്കുന്നതും വഹന്‍വതി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അന്ന് അറ്റോണി ജനറല്‍(എ.ജി) ആയിരുന്ന സോലി സൊരാബ്ജി അഭിപ്രായ വോട്ടുകള്‍ നിരോധിയ്ക്കുന്നത് ഭരണഘടനാവിരുദ്ധം എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ശേഷം അധികാരമേറ്റ എ ജി മിലന്‍ ബാനര്‍ജി അഭിപ്രായവോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.അഭിപ്രായ വോട്ടുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാധീനം ഉണ്ടാകാറുണ്ട്. തങ്ങള്‍ക്കനുകൂലമായ അഭിപ്രായവോട്ടുകള്‍ പ്രസിദ്ധീകരിയ്ക്കുന്നതിന് ഇവര്‍ മാധ്യമങ്ങളെ സ്വാധീനിയ്ക്കുന്നതായും ആരോപണങ്ങള്‍ ഉണ്ട്.അതിനാല്‍ തന്നെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായ വോട്ടുകള്‍ നിരോധിയ്ക്കപ്പെടാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+