കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത ഒഡീസിനര്‍ത്തകിയെ ക്ഷേത്രജീവനക്കാര്‍ തല്ലി

  • By Meera Balan
Google Oneindia Malayalam News

പുരി: പുരി ജഗന്നാദ ക്ഷേത്രത്തില്‍ വച്ച് പ്രശസ്ത ഒഡീഡി നര്‍ത്തകി ഇല്ല്യാന സിറ്റാരിസ്റ്റിക്ക് (55)മര്‍ദ്ദനമേറ്റു. ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരാണ് നര്‍ത്തകിയെ മര്‍ദ്ദിച്ചത്. ഇവര്‍ ആവശ്യപ്പെട്ട 1,000 രൂപ നല്‍കാത്തതിനാണ് സിറ്റാരിസ്റ്റിയെ മര്‍ദ്ദിച്ചത്. 2013 ജൂലൈ 21 നാണ് സംഭവം. രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇവരോട് പണം ആവശ്യപ്പെടുകയും നല്‍കാത്തതിന് തല്ലുകയും പിടിച്ച് തള്ളുകയുമാണ് രണ്ട് ക്ഷേത്രജീവനക്കാര്‍ ചെയ്തത്.

Citaristi

ഇറ്റലിക്കാരിയായ സിറ്റാരിസ്‌ററി 1979 ല്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും ഒഡീസിയും മറ്റും കരസ്ഥമാക്കിയ ഇവര്‍ പിന്നീട് രാജ്യം വിട്ട് ഇറ്റലിയിലേക്ക് പോയിട്ടില്ല. രാജ്യം പത്മ ശ്രീ അവാര്‍ഡ് നല്‍കി ആദരിച്ച കലാകാരിയാണ് സിറ്റാരിസ്റ്റി. ജീവിതത്തില്‍ ആദ്യമായാണ് തനിയ്ക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്നതെന്നും ക്ഷേത്രജീവനക്കാരില്‍ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടാകുമെന്ന് ഒരിയ്ക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ജീവനക്കാര്‍ക്കെതിരെ ക്ഷേത്രഭരണ സമിതിയോട് നര്‍ത്തകി പരാതിപ്പെട്ടു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിറ്റാരിസ്റ്റി ബെര്‍ഗാമോയില്‍ നിന്നും ഒഡീഷയിലെത്തുന്നത്. ഗുരു കേലു ചരണ്‍ മൊഹപത്രയുടെ പക്കല്‍ നിന്നും ഒഡീഡിയും മയൂര്‍ഭജ്ഞ് ചാവു നൃത്തവും അഭ്യസിച്ചു.1995 ലെ കൊറിയോഗ്രഫിയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് യുഗാന്ത് എന്ന ബംഗാളി ചിത്രത്തിന് നൃത്തമൊരുക്കിക്കൊണ്ട് സിറ്റാരിസ്റ്റ് നേടി. 2006 ല്‍ രാജ്യം പത്മശ്രീ നല്‍കി ഈ കലാകാരിയെ ആദരിച്ചു.

English summary
Italy-born Odissi and Chau dancer and Padma Shri awardee Ileana Citaristi was allegedly beaten up by two servitors atop the chariot of Lord Jagannath in Puri, about 65 km east of Bhubaneswar, on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X