പീഡനശ്രമം: യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി

25കാരിയായ യുവതി ഒരു ഐടി കമ്പനിയില്‍ ജോലിചെയ്യുകയാണ്. ലീവിന് ശേഷം വീട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ജോലിക്കായി പോവുമ്പോഴാണ് സംഭവം. പുലര്‍ച്ചെ യുവതി ഒറ്റയാക്കായതോടെ ഒരാള്‍ വണ്ടിയില്‍ കയറി. തുടര്‍ന്ന് ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ യുവതി പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു.
ഞായറാഴ്ച രാവിലെ പാളത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് ക്ഷതമേറ്റതിനാല്‍ രണ്ട് തവണ രക്തം ഛര്‍ദ്ദിച്ചെങ്കിലും അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയുടെ ചികത്സയ്ക്കുള്ള സഹായം നല്‍കുമെന്നും പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.












Click it and Unblock the Notifications