ജയിലില്‍ നിന്നും ശാലുവിന് ബിജുവിന്റെ കത്ത്

മനസ്സാക്ഷി അനുവദിക്കുമെങ്കില്‍ എന്നെ നീ ജാമ്യത്തിലിറക്കണം. എനിക്കുവേണ്ടി കാത്തിരിക്കണം. ഞാന്‍ ആരെയും കൊന്നിട്ടില്ല. എന്നെ ജീവിതകാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് ഈ കൊലപാതകക്കുറ്റം. നീ എന്നെ വിശ്വസിക്കണം - ബിജു എഴുതുന്നു.
നിന്നെ എങ്ങിനെ അഭിമുഖീകരിക്കണം എന്ന് എനിക്ക് അറിയില്ല. നിന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്ത കേട്ട് ഞാന്‍ പോലീസില്‍ കീഴടങ്ങിയതാണ്. എന്നെ പോലീസ് പിടിച്ചതല്ല. റിപ്പോര്‍ട്ടര്‍ ചാനലാണ് ശാലുവിനോട് തനിക്കുള്ള സ്‌നേഹവും കരുതലും വെളിപ്പെടുത്തിക്കൊണ്ട് അയച്ച കത്ത് പുറത്തുവിട്ടത്.
ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ജയിലില്‍ കഴിയുകയാണ് സിനിമാ - സീരിയല്‍ താരമായ ശാലുനേനോന്‍. ശാലു മേനോനും ബിജു രാധാകൃഷ്ണനുമായി രഹസ്യബന്ധങ്ങള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുവെക്കാനും കാറുവാങ്ങാനും ശാലുവിന് പണം നല്‍കിയിരുന്നത് ബിജുവാണത്രെ.
ബിജു രാധാകൃഷ്ണനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ശാലുമേനോന്‍ നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ചതിയില്‍ അകപ്പെട്ട താന്‍ പുറത്ത് പറയാന്‍ പറ്റാത്ത പലതും ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നും ശാലുമേനോന്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications