14കാരിയുടെ വിവാഹം:മാതാപിതാക്കളും വരനും അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത കലവൂരിന് സമീപത്ത് കോളനിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിവാഹം കഴിച്ച മന്നാര്‍ കുട്ടംപേരൂര്‍ ജെ പ്രകാശിനെയും ജാമ്യത്തില്‍ വിട്ടയച്ചതായി സിഐ അറിയിച്ചു. വിവാഹം സംബന്ധിച്ച് പട്ടികവര്‍ഗ്ഗ പ്രമോട്ടറോട് ജില്ലാകലക്ടര്‍ വിശദീകരണം തേടി.
പത്രവാര്‍ത്തകളിലൂടെ വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂവരെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് 17 വയസ്സ് കഴിഞ്ഞെന്നും വരന് 38 വയസ്സല്ലെന്നുമായിരുന്നു ബന്ധുക്കളും പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രശ്‌നം ഗൗരവമായി തന്നെ കാണണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications