'പര്‍ദ്ദ മുസ്ലീം ആചാരമല്ല, അറബിക് സംസ്‌കാരമാണ്'
കൊച്ചി: സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് മുസ്ലീം ആചാരമല്ല, അറബിക് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മുസ്ലീം എജുക്കേഷന്‍ സൊസൈറ്റി(എംഇഎസ്) പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് ഫസല്‍ ഗഫൂര്‍ പര്‍ദ്ദ ധാരണത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നും അത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നുമുള്ള വാദവുമായി ഒരു കൂട്ടം രഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതികൂലിക്കാനും ആളുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളും വാദങ്ങള്‍ളും സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗഫൂര്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്.
മതവും സംസ്‌കാരവും രണ്ടും രണ്ടാണ്. തന്റെ കുടുംബത്തില്‍ ഒരു കുട്ടിപോലും ബുര്‍ക്ക ധരിക്കാറില്ല. പര്‍ദ്ദ ഇടുന്നത് അറബിക് സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഗഫൂര്‍ പറഞ്ഞു. വീട്ടിലെ സ്ത്രീകള്‍ ബുര്‍ക്ക ധരിക്കാറില്ലെന്ന് പറഞ്ഞ് നടക്കാറില്ലെന്നും തങ്ങളുടെ കാഴ്ചപ്പാട് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
തുണി കുറഞ്ഞതുകൊണ്ട് സംസ്‌കാരം കൂടുകയും തുണി കൂടിയതുകൊണ്ട് സംസ്‌കാരം കുറയുകയും ചെയ്യുന്നില്ല. തന്റെ വീട്ടില്‍ വിവാഹാലോചനയുമായെത്തുന്നവര്‍ നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ആ ബന്ധം തന്നെ വേണ്ടെന്നു വയ്ക്കും. അത്തരക്കാര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെട്ട് പോവാന്‍ കഴിയില്ലെന്നാണ് ഗഫൂറിന്റെ വാദം.
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രയാവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ സമുദായത്തെ കരിവാരിത്തേക്കുകയാണെന്നും മുസ്ലീം സമുദായത്തിന്റെ കോമണ്‍ പ്ലാറ്റ്‌ഫോമായ ഇഎംഎസിന്റെ പ്രസിഡന്റ് വ്യക്തമാക്കി.












Click it and Unblock the Notifications