Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാക്സികളില്‍ ഒന്നാമന്‍ അംബാസഡര്‍ തന്നെ

ദില്ലി: ലോകത്തെ ഏറ്റവും നല്ല ടാക്‌സിയായി അംബാസഡര്‍ കാറിനെ തെരഞ്ഞെടുത്തു. ലോകത്തെ ഏറ്റവും നല്ല ടാക്‌സിയെ കണ്ടെത്തുന്നതിനായി ബിബിസി നടത്തിയ ടോപ്പ് ഗിയര്‍ എന്ന പരിപാടിയിലാണ് അംബാസഡര്‍ കാറിനെ ലോകത്തെ ഏറ്റവും നല്ല ടാക്‌സിയായി തെരഞ്ഞെടുത്തത്. മാരുതി സുസുക്കി, ഹൃൂണ്ടായി , ടൊയോറ്റ എന്നീവയോട് പൊരുതിയാണ് അംബാസഡര്‍ ഈ നേട്ടം കൈവരിച്ചത്.

ഹിന്ദുസ്ഥാന്‍ അംബാസഡര്‍ ആണ് മത്സരത്തില്‍ വിജയിച്ചത്. ഒരുകാലത്ത് ഇന്ത്യന്‍ വീഥികളെ അമ്പരപ്പിച്ച് കൊണ്ട് ഓടിയിരുന്ന ഈ കാറുകള്‍ പുതിയ കാറുകളുടെ വരവോടെ അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. എന്നിരുന്നാലും ഇന്നും ഏറ്റവും നല്ല ടാക്‌സിയായി ഇത് നില നില്‍ക്കുന്നു. ലോകത്ത് ഏറ്റവും നല്ല ടാക്‌സികള്‍ ഉള്ളത് ബ്രിട്ടന്‍, അമേരിയ്ക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, റഷ്യ എന്നിവിടങ്ങിളിലാണ്. ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാറിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ആണ്. മോറിസ് ഓക്‌സഫഡ് III യില്‍ ചില മാറ്റങ്ങള്‍ വരുത്തി ബ്രിട്ടനില്‍ നിന്നാണ് ആദ്യം അംബാസഡര്‍ കാറുകള്‍ ഉത്പാദിപ്പിച്ചത്.

Road

എന്നാല്‍ വളരെ പെട്ടന്ന് തന്നെ ഇന്ത്യന്‍ നിരത്തുകളെ ഈ കാറുകള്‍ കൈയ്യടക്കി.1980 കള്‍ക്ക് മുന്‍പ് ആഡംബരത്തിന്റെയും പ്രാമാണിത്തത്തിന്റെയും ചിഹ്നമായി മുറ്റത്തൊരു അംബാസഡര്‍കാര്‍ നിര്‍ബന്ധമായിരുന്നു പല വീടുകളിലും. ഇന്ത്യന്‍ സിനിമകളിലും ഈ കാറുകള്‍ രാജകീയ പ്രൗഡിയോടെ വളരെക്കാലം ഓടി.ഇപ്പോഴും അംബാസഡര്‍ കാറുകളെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+