ഓട്ടിസം ബാധിച്ചകുട്ടിയുടെ നോവലിന് ആരാധകരേറെ
ലണ്ടന്‍: ബ്രിട്ടനില്‍ ഈയിടെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന നോവലാണ് 'ദ റീസണ്‍ ഐ ജംപ്' . പ്രകാശനം ചെയ്ത് രണ്ടാഴ്ച പിന്നിടും മുന്‍പാണ് ബ്രിട്ടനില്‍ ഈ നോവലിന് പ്രചാരം ഏറിയിരിക്കുന്നത്. ഈ നോവല്‍ എഴുതിയ നവോക്കി ഹിഗാഷിദയ്ക്ക് ഇപ്പോള്‍ ഇരുപത് വയസ്സ്. തന്റെ 13 മത്തെ വയസ്സിലാണ് ഹിഗാഷിദ ഈ നോവല്‍ എഴുതിയത്.13 വയസ്സുകാരന് നോവല്‍ എഴുതുന്നതില്‍ വലിയ അദ്ഭുതമില്ലെന്ന് ചിന്തിയ്ക്കുന്നുണ്ടാവും. എന്നാല്‍ ഈ നോവലിന്റെ രചയിതാവ് ഹിഗാഷിദ ഓട്ടിസം ബാധിച്ച വ്യക്തിയാണ്. പഠനം, സംസാരം , ആശയവിനിമയം തുടങ്ങിയവയെ ബാധിയ്ക്കുന്ന ഒരുതരം മാനസിക രോഗമാണ് ഓട്ടിസം. അതുകൊണ്ട് തന്നെ ഓട്ടിസം ബാധിച്ച ഒരു ജപ്പാന്കാരന് പയ്യന് നോവല്‍ എഴുതിയാല്‍ അത് ഒരു സംഭവം തന്നെയെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. ഹിഗാഷിദയുടെ പുസ്തകത്തിന് ആവശ്യക്കാരേറിയ കാര്യം ദ സണ്‍ഡേ ടൈംസ് ആണ് പുറത്ത് വിട്ടത്.

ഹിഗാഷിദയ്ക്ക് കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ല്. അതിനാല്‍ തന്നെ ലോകത്തോടുള്ള ആശയവിനിമയം വാക്കുകളാണ്. ഈ വാക്കുകള്‍ നോവലായും ബ്ളോഗായും ഹിഗാഷിദ കുറിച്ചിടുന്നു. എനിയ്ക്ക് സംസാരിയ്ക്കാനാകില്ല എന്നാല്‍ എന്റെ വാക്കുകള്‍ ലോകത്തെ കേള്‍പ്പിയ്ക്കണം അതിനാണ് ഞാന്‍ എഴുതുന്നതെന്നാണ് ഹിഗാഷിദ പറയുന്നത്(ബ്ളോഗില്‍ എഴുതുന്നത്).
ഓട്ടിസത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊളിച്ചെഴുതുന്ന നോവലാണ് ' ദ റീസണ്‍ ഐ ജംപ്' . തന്റെ മാതാപിതാക്കളെപ്പോലെ തന്നെ ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ പുസ്തകം ഒരു ആശ്വാസമാകുമെന്ന് എഴുത്തുകാരന് പ്രത്യാശിയ്ക്കുന്നു. അഞ്ചാമത്തെ വയസ്സിലാണ് ഹിഗാഷിദയ്ക്ക് ഓട്ടിസം ബാധിയ്ക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications