Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹേതര ബന്ധം: സ്ത്രീയുടെ മുടി മുറിച്ചു

കൊളംബോ: വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ തലമുടി മുറിച്ചു കളഞ്ഞു. ശ്രീലങ്കയിലെ ഗല്‍ഗാമുവ എന്ന സഥ്‌ലത്താണ് സംഭവം.

പ്രദേശത്തുള്ള ഒരു തമിഴ് യുവാവുമായി യുവതി ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇത് പലപ്പോഴും ശാരീരിക ബന്ധത്തിലേക്കും നീണ്ടിരുന്നതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.എതിര്‍പ്പുകള്‍ വകവെക്കാതെ സ്ത്രീ യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരുടെ മുടി മുറിച്ചുകളഞ്ഞത്.

Sri Lanka

ഇതുമായി ബന്ധപ്പെട്ട് ആറ് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ശക്തമായി താക്കീത് ചെയ്തതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.

ഗല്‍ഗാമുവയിലെ അല്‍ അസ്‌ന ദുമാ മസ്ജിദിന്റെ അടുത്താണ് സ്ത്രീ താമസിച്ചിരുന്നത്. ഇവര്‍ക്ക് നാല്‍പത് വയസ്സ് പ്രായമുണ്ട്. യുവാവുമായുള്ള ബന്ധത്തിനെതിരെ പള്ളി കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. പള്ളി അധികൃതരും ഇവരെ ശക്തമായി വിലക്കിയിരുന്നു. ഇതൊന്നും ചെവിക്കൊള്ളാത്തതിനെ തുടര്‍ന്നാണ് കുടുംബത്തിലെ മറ്റ് സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് മുടി മുറിച്ചുകളഞ്ഞെതെന്ന് പറയപ്പെടുന്നു.

എന്നാല്‍ ശ്രീലങ്ക ജമ്മിയത്തുല്‍ ഉലമ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. സ്ത്രീയോട് ചെയ്തത് ശരിയായില്ലെന്ന പക്ഷത്താണ് ജമ്മിയത്തുല്‍ ഉലമ. രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ ശരിയത് നിയമങ്ങള്‍ ഉള്‍പ്പെടുത്താത്തിടത്തോളം കാലം ഇത്തരം ശിക്ഷാവിധികള്‍ ശരിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം

പന്ത്രണ്ട് വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഒരാളെ കോടതി റിമാന്‍ഡ് ചെയ്തു. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റിന്റെയാണ് വിധി. കൃഷാന്ത രാന്‍മാല്‍ പെരിസ് എന്നയാളെയാണ് പോലീസ് പിടികൂടിയതി. വിദേശത്ത് കൊണ്ടുപോകാം എന്ന് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

അമ്മയേയും മകളേയും ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

സ്ത്രീയേയും അവരുടെ മകളേയും നിരന്തരമായി ബലാത്സംഗം ചെയ്തുകൊണ്ടിരുന്നയാളെ പോലീസ് പിടികൂടി. വനാന്തവില്ലുവായിലെ ഒരു എസ്റ്റേറ്റ് മാനേജറാണ് പിടിയിലായത്. 39 കാരിയായ സ്ത്രീയേയും അവരുടെ 13 വയസ്സുള്ള മകളേയുമാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+