കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം

  • By Soorya Chandran
Google Oneindia Malayalam News
Gold Ornaments

മുംബൈ: സ്വര്‍ണ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ കര്‍ശനമാക്കുന്നു. കറന്റ് അക്കൗണ്ട് കമ്മി ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണിത്.

ബാങ്കുകളുടേയും മറ്റ് ഏജന്‍സികളുടേയും കയ്യിലുള്ള സ്വര്‍ണത്തിന്റെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം പ്രാദേശി ജുവല്ലറികള്‍ക്ക് മാത്രമേ നല്‍കാവൂ എന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേദശിക്കുന്നു.

ബാങ്കുകള്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ 20 ശതമാനം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഇതിന്റെ എഴുപത്തി അഞ്ച് ശതമാനം കയറ്റുമതി ചെയ്താല്‍ മാത്രമേ സ്വര്‍ണം വീണ്ടും ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിക്കൂ.

ലാഭകരമായ നിക്ഷേപമായതിനാല്‍ ഒട്ടേറെ പേരാണ് സ്വര്‍ണത്തിന് ആവശ്യക്കാരായി എത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞ സ്ഥിതിക്ക് സ്വര്‍ണം കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ വിദേശനാണ്യത്തിന്റെ കരുതലിനെ ബാധിക്കും. അപ്പോള്‍ വീണ്ടും രൂപയുടെ മൂല്യം കുറയും. ഈ സാഹചര്യത്തില്‍ നിന്ന് രക്ഷ നേടാനാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നിശ്ചിത ശതമാനം സ്വര്‍ണം കയറ്റുമതി ചെയ്യുന്നതോടെ കൂടുതല്‍ വിദേശ നാണ്യം മേടാമെന്നും റിസര്‍വ്വ് ബാങ്ക് പ്രതീക്ഷിക്കുന്നു.

രണ്ടാഴ്ച മുമ്പ് ജുവല്ലറി ഉടമകളുടെ ദേശിയ സംഘടന സ്വര്‍ണ നാണയങ്ങളുടേയും സ്വര്‍ണക്കട്ടികളുടേയും വില്‍പന ആറ് മാസത്തേക്ക് നിര്‍ത്തിവച്ചിരുന്നു. സമ്പാദ്യമെന്ന നിലയില്‍ ആളുകള്‍ ഇവ വാങ്ങി സൂക്ഷിക്കുന്നത് ഇറക്കുമതി കൂട്ടാന്‍ കാരണമാകുമെന്നതിനാലായിരുന്നു ഇത്.

English summary
The Reserve Bank of India on Monday moved on Monday to tighten gold imports again in an attempt to rein-in a record high current account deficit by taming demand for the yellow metal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X