തെന്നിന്ത്യന്‍ നടി മഞ്ജുള വിജയകുമാര്‍ അന്തരിച്ചു

മലയാളത്തിലുള്‍പ്പടെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് മഞ്ജുള. ശാന്തിനിലയം എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയ രംഗത്തേക്ക് എത്തിയ മഞ്ജുള പിന്നീട് ശിവാജി ഗണേശന്‍ മുതല്‍ രജനീകാന്ത് വരെയുള്ള തമിഴിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
റിക്ഷാക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നായിക പദവിയിലേക്കെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. തെലുങ്കില്‍ എംടിആറിനൊപ്പവും ശ്രദ്ധേയാമായ വേഷം ചെയ്ത നടിയാണ് മഞ്ജുള. മലയാളത്തില്‍ അഭിമന്യു, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു താര കുടുംബം തന്നെയാണ് മഞ്ജുള വിജയകുമാറിന്റേത്. ഭര്‍ത്താവ് വിജയകുമാര്‍ മലയാളത്തിലുള്‍പ്പടെ സിനിമയില്‍ ശ്രദ്ധേയനായ നടനാണ്. മകള്‍ പ്രിതി ഉദയപുരം സുല്‍ത്താന്‍, സ്‌നേഹിത തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി. തമിഴിലെ യുവനടന്‍ അരുണ്‍ കുമാറാണ് മകന്‍. തമിഴ് നടിമാരായ വനിതയും ശ്രീദേവിയും മറ്റ് രണ്ട് മക്കളാണ്.












Click it and Unblock the Notifications