തുടര്‍ച്ചയായി കല്യാണം മുടങ്ങി,22കാരന്‍ ജീവനൊടുക്കി

21 വയസ്സായപ്പോള്‍ തന്നെ അതീഖ് അഹമ്മദിന് വീട്ടുകാര്‍ പെണ്ണ് അന്വേഷിച്ചു തുടങ്ങിയിരുന്നു. വിവാഹത്തോടടുക്കുമ്പോള്‍ പെണ്ണ് വീട്ടുകാര്‍ താല്‍പ്പര്യമില്ലെന്ന മട്ടില്‍ ഒഴിഞ്ഞുമാറുന്നത് യുവാവിനെ മാനസികമായി തളര്‍ത്തി. മൂന്നു വിവാഹങ്ങളാണ് ഇത്തരത്തില്‍ നടക്കാതെ പോയത്.
ഇതിനുശേഷം യുവാവ് വിഷാദരോഗത്തിന്റെ പിടിയിലായെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനെ മറികടക്കാന്‍ വേണ്ടി വീട്ടുകാര്‍ കണ്ടെത്തിയ പുതിയ ആലോചനയും പാതിവഴിയില്‍ മുടങ്ങി. ഇതോടെ യുവാവ് മുറിയില്‍ നിന്നും പുറത്തിറങ്ങാതെയായി.
ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. വീട്ടിനുള്ളില്‍ സീലിങ് ഫാനില്‍ തൂങ്ങിയാണ് യുവാവ് ജീവനൊടുക്കിയത്.












Click it and Unblock the Notifications