മധ്യപ്രദേശിലെ ബിജെപി പോസ്റ്ററുകളില്‍ മോഡിയില്ല
ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ജന ആശീര്‍വാദ് യാത്രയുടെ പോസ്റ്ററുകളില്‍ നരേന്ദ്ര മോഡിയെ ഒഴിവാക്കി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അഭിമതനല്ല എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി അറുപത് ദിവസം നീണ്ടു നില്‍ക്കുന്ന റാലിയാണ് ജന ആശീര്‍വാദ് യാത്ര. ബിജെപിയുടെ ഒട്ടുമുക്കാല്‍ കേന്ദ്ര നേതാക്കളുടേയും ചിത്രങ്ങള്‍ പോസ്റ്ററുകളിലും ബാനറുകളിലും ഉണ്ട്. പക്ഷേ നരേന്ദ്ര മോഡി മാത്രം ഇല്ല.

അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് തുടങ്ങിയവരും ആനന്ദ് കുമാറിനെപ്പോലുള്ളവരും പോസ്റ്ററില്‍ ഇടം നേടിയിട്ടുണ്ട്. മനപ്പൂര്‍വ്വം മോഡിയെ ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന നേതാക്കളെല്ലാം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കൃത്യമായ വിശദീകരണം നല്‍കുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
മോഡിയും ശിവ് രാജ് സിങ് ചൗഹാനും തമ്മിലുളള ശീത സമരം തുടങ്ങിയിട്ട് നാളുകളേറെയായി. ഉത്തരഖണ്ഡില്‍ മോഡിയെത്തി ഗുജറാത്തികളെ മാത്രം രക്ഷപ്പെടുത്തി എന്ന വിമര്‍ശനം നില്‍ക്കുമ്പള്‍ ട്വിറ്ററിലൂടെ നല്ല മറുപടി കൊടുത്ത ആളാണ് ചൗഹാന്‍. മധ്യപ്രദേശിന്റെ ഹെലികോപ്റ്ററുകള്‍ സംസ്ഥാനം നോക്കാതെ ആളുകളെ രക്ഷപ്പെടുത്തി എന്നായിരുന്നു ചൗഹാന്റെ ട്വീറ്റ്.
2013 ജൂലായ് 22 ന് ഉജ്ജയിനിയില്‍ നിന്നാണ് ജന ആശീര്‍വാദ് യാത്ര തുടങ്ങിയത്. മോഡിയെ ഒഴിവാക്കിയെന്ന വാര്‍ത്തക്ക് കാര്യമായ പരിഗണന കൊടുക്കാതെയായിരുന്നു ചൗഹാന്റെ പ്രതികരണം. എല്‍ കെ അദ്വാനിയാണ് പാര്‍ട്ടിയുടെ പരമാധികാര നേതാവെന്നാണ് ചൗഹാന്‍ പറഞ്ഞത്. അദ്വാനിയും വാജ്‌പേയിയും എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരുടേയും ആവേശമാണ് എന്നും അദ്ദേഹം പറഞ്ഞു.
മോഡിയെ ഒഴിവാക്കിയ കാര്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോളും ചൗഹാന്‍ കൃത്യമായ മറുപടി നല്‍കിയില്ല.2013 സ്റ്റെംബര്‍ 25 ന് ഭോപ്പാലില്‍ നടക്കുന്ന സമാപന ചടങ്ങില്‍ എല്ലാ ദേശീയ നേതാക്കളും പങ്കെടുക്കുമെന്ന് പറഞ്ഞ് ചൗഹാന്‍ അവസാനിപ്പിക്കുകയായിരുന്നു.
ഇത് മധ്യപ്രദേശിലെ മാത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്, എല്ലാ ദേശീയ നേതാക്കളേയും ഇതില്‍ പങ്കെടുപ്പിക്കണമെന്നില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്.












Click it and Unblock the Notifications