ബീഹാറില്‍ ജെഡിയുവിന് തിരിച്ചടിയെന്ന് സര്‍വ്വേ
ദില്ലി: എന്‍ഡിഎ വിട്ട് പുറത്ത് പോയത് ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനത ദള്‍ യുണൈറ്റഡിന് തിരിച്ചടിയാകുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഎന്‍എന്‍-ഐബിഎന്നും സിഎസ്ഡിഎസും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. 2013 ജൂലായ് 22 ന് ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്തായിരിക്കും ഫലം എന്നതാണ് സര്‍വ്വേ റിപ്പോര്‍ട്ട്.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായ കക്ഷികളാകാന്‍ സാധ്യതയുളളവയാണ് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സും ബീഹാറിലെ ജനത ദള്‍ യുണൈറ്റഡും.

നരേന്ദ്ര മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് ജനത ദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ടത്. അതുകൊണ്ട് തന്നെ ബീഹാറില്‍ നിതീഷിന്റെ സ്ഥിതി അല്‍പം പരുങ്ങലിലാണ് എന്നാണ് സര്‍വ്വേ പ്രതിഫലിപ്പിക്കുന്നത്. ബിജെപിയോടും കോണ്‍ഗ്രസ്സിനോടും ലാലു പ്രസാദ് യാദവിന്റഎ ആര്‍ജെഡിയോടും ഒരേ സമയം ഏറ്റുമുട്ടേന്റ അവസ്ഥയാണ് ജെഡിയുവിന്. അതുകൊണ്ട് തന്നെ ജെഡിയുവിന് 15 മുതല്‍ 19 വരെ സീറ്റുകള്‍ കിട്ടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട പറയുന്നു. നിലവില്‍ 20 സീറ്റുകളാണ് ജെഡിയുവിനുള്ളത്.
വോട്ട് ശതമാനം കണക്കാക്കുമ്പോള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഒരു ശതമാനം വോട്ട് ജെഡിയു കൂടുതല്‍ നേടി. പക്ഷേ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ എട്ട് ശതമാനം വോട്ട് അധികമുണ്ട്. സര്‍വ്വേയില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനത ദള്‍ കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ശതമാനം വോട്ട് കൂടുതല്‍ നേടിയിട്ടുണ്ട്. ബിജെപിക്കും ആര്‍ജെഡിക്കും എട്ട് മുതല്‍ 12 സീറ്റുകള്‍ വരെ കിട്ടും.
പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കടപുഴക്കി അധികാരത്തിലെത്തിയ മമത ബാനര്‍ജി ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍വ്വേ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 23 മുതല്‍ 27 വരെ സീറ്റുകളാണ് അഭിപ്രായ വോട്ടെടുപ്പില്‍ നേടാനായത്. കഴിഞ്ഞ തവണ അവര്‍ക്ക് 19 സീറ്റുകളാണ് ഉണ്ടായിരുന്നത്. വോട്ട് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഒന്ന് കൂടി 32 ശതമാനമാകുമെന്നും പറയുന്നു.
സിപിഎമ്മിനും ഇടതുപക്ഷത്തിനും ഇത്തവണയും വലിയ തിരിച്ചടി നേരിടേണ്ടിവരും. കഴിഞ്ഞ തവണ 15 സീറ്റ് നേടിയ ഇടുപക്ഷം സര്‍വ്വേ പ്രകാരം ഏഴ് മുതല്‍ 11 സീറ്റുവരേയേ ഇത്തവണ നേടുകയുള്ളൂ.


Click it and Unblock the Notifications