നിങ്ങള്‍ക്ക് അശ്ലീലസൈറ്റുകള്‍ വേണമെങ്കില്‍ മാത്രം

അശ്ലീല സൈറ്റുകള്‍ വേണ്ടവര്‍ക്ക് മാത്രം നല്‍കാനും അല്ലാത്തവര്‍ക്ക് വിച്ഛേദിക്കാനുമുളള പദ്ധതിക്ക് ബ്രിട്ടന്‍ തുടക്കമിട്ടു. വീടുകളിലെ ഇന്റെര്‍നെറ്റ് സുരക്ഷാ സംവിധാനം ഉദ്ഘാടനം ചെയ്തുകാണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
നിങ്ങള്‍ക്ക് അശ്ലീലസൈറ്റുകള്‍ വേണോ എന്ന് ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ചോദിക്കും. ഒഴിവാക്കണം എന്നുള്ളവര്‍ക്ക് കൃത്യമായി പറയാം. 'രണ്ടും' എന്ന നിലപാടില്‍ മൗനംപാലിക്കുമ്പോഴാണ് കുഴപ്പം.
അശ്ലീല സൈറ്റുകള്‍ പരതുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ചില വാക്കുകള്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച്എജിനുകളില്‍ നിന്ന് എടുത്തുമാറ്റിക്കൊണ്ടാണ് നടപടി. അങ്ങനെവരുമ്പോള്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് പരതിയാലും ഫലം ലഭിക്കില്ലെന്ന് ഡേവിഡ് കാമറോണ്‍ പറഞ്ഞു. അശ്ലീല സൈറ്റുകളില്‍ ഉപയോക്താക്കളുടെ തീരമാനം നേരിട്ട് ചോദിച്ച് മനസ്സിലാക്കി അറിയിക്കണമെന്ന് കാമറോണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications