കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലണ്ടിന് ഒരു കിരീടീവകാശി കൂടി പിറന്നു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഒരു കിരീടാവകാശി കൂടി പിറന്നു. വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

പ്രതീക്ഷിച്ചതിനേക്കാള്‍ ഒരാഴ്ച വൈകിയാണ് കേറ്റിന്റെ പ്രസവം നടന്നത്. 2013 ജൂലായ് 21 ന് പുലര്‍ച്ചെ പ്രസവ വേദന തുടങ്ങിയ കേറ്റിനെ പാടിങ്ടണിലെ സെന്റ്‌മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചകളായി ലോകമാധ്യമങ്ങളുടെ പ്രതിനിധികള്‍ തമ്പടിച്ചിരുന്ന ആശുപത്രിമുറ്റം പിന്നെ നാട്ടുകാരെക്കൊണ്ടും നിറഞ്ഞു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടീഷ് ജനത കാത്തിരുന്ന ആ അറിയിപ്പ് വന്നു. കേറ്റ് പ്രസവിച്ചിരിക്കുന്നു. ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിനെ. തൂക്കം 3.6 കിലോ ഗ്രാം.

William and Kate

2013 ജൂലായ് 21 ഇന്ത്യന്‍ സമയം രാത്രി 10 മണിക്കായിരുന്നു പ്രസവം നടന്നത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പെത്തിയത് പുലര്‍ച്ചെ ഒന്നേകാലോടെ.

ചാള്‍സ് രാജകുമാരന്റേയും ഡയാന രാജകുമാരിയുടേയും മക്കളായ വില്യവും ഹാരിയും പിറന്നത് ഇതേ ആസ്പത്രിയില്‍ തന്നെയായിരുന്നു. രാജകീയ പ്രസവങ്ങള്‍ക്ക് മാത്രമുള്ള സെന്റ് മേരീസ് ആസ്പത്രിയിലെ ലിന്‍ഡോ വിങില്‍.

മുത്തച്ഛന്‍ ചാള്‍സ് രാജകുമാരനും അച്ഛന്‍ വില്യം രാജകുമാരനും ശേഷം ബ്രിട്ടന്റെ പുതിയ കിരീടാവകാശിയാണ് പുതിയ കുട്ടി. ഒരേ സമയം ബ്രിട്ടണ് മൂന്ന് കിരീടീവകാശികള്‍ ഉണ്ടായിയെന്ന ചരിത്ര നിമിഷം കൂടിയായിരുന്നു കേറ്റിന്റെ പ്രസവം.

രാജകുടുംബത്തിലെ പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷമാണ് പുതിയ രാജകുമാരന്റെ ജനനം പുറം ലോകത്തെ അറിയിച്ചത്. പ്രസവം നടന്ന ഉടന്‍ തന്നെ വിവരം കാര്‍ മാര്‍ഗ്ഗം പോലീസ് അകമ്പടിയോടെ കൊട്ടാരത്തിലെത്തിച്ചു. പിന്നീട് കൊട്ടാര കാവടത്തില്‍ പുതിയ രാജകുമാരന്റെ ആഗമന വിവരം ചിത്രപീഠത്തില്‍ കുറിച്ചുവെച്ചു.

കുഞ്ഞിന്റെ പേര് തീരുമാനിച്ചിട്ടില്ല. എങ്കിലും എലിസബത് രാജ്ഞി 'പ്രിന്‍സ് ഒഫ് കേംബ്രിഡ്ജ്' എന്ന സ്ഥാനപ്പേര് നല്‍കിയിട്ടുണ്ട്. കേംബ്രിഡ്ജിലെ പ്രഭ്വിയാണ് വില്യമിന്റെ ഭാര്യായ കേറ്റ് മിഡില്‍ടണ്‍. പ്രസവസമയത്ത് വില്യം കേറ്റിനൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. പേരക്കുട്ടിയുടെ ജനനത്തില്‍ മുത്തച്ഛന്‍ ചാള്‍സ് രാജകുമാരനും ഏറെ സന്തോഷത്തിലാണ്. രാജകുമാരന്റെ ജനനം രാജ്യം മുഴുവന്‍ ആഘോഷിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

രാജകുമാരന്റെ ജനനം രാജകുടുംബത്തിനും ജനങ്ങള്‍ക്കും ആഹ്ലാദം പകരുമ്പോള്‍ സാമ്പത്തിക ശാസ്ത്രജ്ഞരും ഏറെ പ്രതീക്ഷയിലാണ്. ചില്ലറ വില്‍പന മേഖലയില്‍ രാജകുമാരന്റെ വരവിന്റെ ആഘോ.ഷം 24 കോടി പൗണ്ടിന്റെയെങ്കിലും കച്ചവടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

English summary
Prince William and the Duchess of Cambridge Kate Middleton on Monday were blessed with a baby boy, making it the first time in the last 120 years that three heirs are in waiting to ascend the British throne.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X