ബലാത്സംഗം: ശിക്ഷ വിധിച്ച ഇരക്ക് ഒടുവില്‍ മാപ്പ്
ദുബായ്: ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതിപ്പെട്ട നോര്വെക്കാരിയെ ദുബായില്‍ ജയിലില്‍ അടച്ച കേസിന് ഒടുവില്‍ അവസാനം. യുവതിക്ക് യുഎഇ മാപ്പുകൊടുത്തു. ബലാത്സംഗത്തിന് ഇരയായ യുവതിയെ വിവാഹേതര ലൈംഗിക ബന്ധം, മദ്യപാനം, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ജയിലില്‍ അടച്ചത്. യുഎഇ മാപ്പ് നല്കിയ കാര്യം നോര്‍വ്വെയുടെ വിദേശകാര്യമന്ത്രിയാണ് പുറത്ത് വിട്ടത്.

24 കാരിയായ മാര്‍ട്ടി ഡെബോറ ഡേല്വിനെ 16 മാസത്തെ ജയില്‍ ശിക്ഷക്കാണ് ദുബായിലെ കോടതി വിധിച്ചിരുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ ആയ മാര്‍ട്ടി ബിസിനസ് ആവശ്യങ്ങള്‍ക്കായി ദുബായില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പുറത്തിറങ്ങി തിരിച്ചുവരുമ്പോള്‍ കൂടെയുണ്ടായിരുന്ന ആളാണ് മാര്‍ട്ടിയെ ബലാത്സംഗം ചെയ്തത്. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ പരാതി കൊടുക്കാന്‍ ചെന്ന മാര്ട്ടിയേയും പ്രതിയാക്കുകയാണ് ദുബായ് പോലീസ് ചെയ്തത്. ഒടുവില്‍ ശിക്ഷ വിധിച്ചപ്പോള്‍ ബലാത്സംഗം ചെയ്ത ആള്‍ക്ക് 13 മാസം തടവും ബലാത്സംഗത്തിന് ഇരയായ മാര്‍ട്ടിക്ക് 16 മാസം തടവും.
സംഭവം നോര്‍വേയിലും മറ്റ് വിദേശ രാഷ്ട്രങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നോര്‍വേ സര്‍ക്കാരും പ്രശ്നത്തില്‍ ഇടപെട്ടു. നോര്‍വേയുടെ വിദേശ കാര്യമന്ത്രി എസ്പെന് ബാര്‍ത്ത് ഐയ്ഡെ ട്വിറ്ററിലൂടെയാണ് മാര്‍ട്ടിക്ക് മാപ്പ് ലഭിച്ച കാര്യം പുറം ലോകത്തെ അറിയിച്ചത്. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സമരം തുടരണമെന്നും മന്ത്രിയുടെ ട്വീറ്റിലുണ്ട്.
കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുത്ത മാര്‍ട്ടി ഇപ്പോള്‍ ദുബായിലെ നോര്‍വീജിയന്‍ ക്രിസ്റ്റിയന്‍ സെന്ററിലാണ് ഇപ്പോഴുള്ളത്. എന്ന് നാട്ടിലേക്ക് തിരിക്കാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications